ഒമാന്റെ പ്രകൃതിഭംഗി ആസ്വദിക്കാനുള്ള ഏറ്റവും മികച്ച അവസരമൊരുക്കുകയാണ് ഒമാന്‍ ടൂറിസം മന്ത്രാലയം. വെറും 5 റിയാല്‍ കൊണ്ട് 10 ദിവസം
ഒമാനിലെ കാഴ്ചകള്‍ കാണാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കുന്നു.ടൂറിസം പ്രചരണത്തിന്റെ ഭാഗമായി ന്യൂ ഡല്‍ഹിയില്‍ എത്തിയ ഒമാന്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അസ്സാന്‍ ഖാസ്സിം മുഹമ്മദ് അല്‍ ബുസൈദിയും കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും കൂടിക്കാഴ്ച നടത്തി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യക്കാര്‍ക്ക് വിവാഹ പരിപാടികള്‍ നടത്താനും സമ്മേളനങ്ങള്‍ പ്രദര്‍ശനങ്ങള്‍ എന്നിവ നടത്താനും ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജ്ജമാണെന്ന് ഒമാന്‍ ടൂറിസം പ്രതിനിധികള്‍ അറിയിച്ചു. അഞ്ച് റിയാലിന് പത്ത് ദിവസത്തെ ടൂറിസ്റ്റ് വിസ, ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍, മൂന്ന് മണിക്കൂറില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള വിമാനയാത്ര, കുറഞ്ഞ നിരക്കിലെ താമസം, പൈതൃക കേന്ദ്രങ്ങള്‍, ബീച്ചുകള്‍ തുടങ്ങിയവയാണ് ഒമാനിലേക്ക് ഇന്ത്യക്കാരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. കൊച്ചിയില്‍ നിന്നും വെറും രണ്ടര മണിക്കൂര്‍ പറന്നാല്‍ എത്തുന്ന അതിമനോഹരമായ രാജ്യമാണ് ഒമാന്‍.അതിമനോഹരമായ ബീച്ചുകള്‍, മലനിരകള്‍, മണല്‍തീരങ്ങള്‍, മരുപ്പച്ചകള്‍ തുടങ്ങി അനന്തമായ കാഴ്ചകളാണ് ഒമാനിലുള്ളത്. സാഹസിക വിനോദസഞ്ചാരത്തിന് ലോകോത്തര നിലവാരമുള്ള ഡെസ്റ്റിനേഷനുകളും ഈ അറബ് രാജ്യത്തുണ്ട്.കൂടാതെ ഒമാനിലെ കടല്‍തീരങ്ങള്‍ സ്‌കൂബ ഡൈവിങ്, സ്‌നോര്‍ക്കലിങ്, കയാക്കിങ്, സര്‍ഫിങ് പോലുള്ള സാഹസികതകള്‍ക്ക് മികച്ച ഇടമാണ്. അപൂര്‍വമായ മത്സ്യസമ്പത്തും പവിഴപ്പുറ്റും നിറഞ്ഞ ഒമാന്‍തീരത്തെ സ്‌കൂബക്കാഴ്ചകള്‍ മായികമാണ്. മലനിരകളുടെ ഭംഗി ആസ്വദിച്ചുകൊണ്ട് മനോഹരമായ ഒമാന്‍ കടലിലൂടെ കപ്പലില്‍ കറങ്ങാം. ട്രക്കിങ്, ഹക്കൈിങ്, മൗണ്ടന്‍ ബൈക്കിങ് തുടങ്ങി സാഹസിക സാധ്യതകളും ഇവിടെയുണ്ട്.
10 ദിവസം മനോഹരമായ കാഴ്ചകള്‍ കാണാന്‍ വെറും 5 റിയാല്‍
സഞ്ചാരികള്‍ക്ക് വിസ്മയമൊരുക്കി ഒമാന്‍