കണ്ണൂര്‍: പ്രശസ്ത സിനിമ സീരിയല്‍ നാടക നടനും സംവിധായകനുമായ വി.പി. രാമചന്ദ്രന് (81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും റിട്ടയേര്‍ഡ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്നു.
ഭാര്യ : വത്സ രാമചന്ദ്രന് (ഓമന ). മക്കള്‍ ദീപ (ദുബായ് ), ദിവ്യ രാമചന്ദ്രന് (നര്‍ത്തകി, ചെന്നൈ ). മരുമക്കള്‍ മാധവന് കെ (ബിസിനസ്, ദുബായ് ). ശിവസുന്ദര്‍ (ബിസിനസ്, ചെന്നൈ ).
സഹോദരങ്ങള്‍ : പദ്മഭൂഷന്‍ വി പി ധനജ്ഞയന്‍, വി പി മനോമോഹന്‍, വി പി വസുമതി, പരേതരായ വേണുഗോപാലന്‍ മാസ്റ്റര്‍, രാജലക്ഷ്മി, മാധവിക്കുട്ടി, പുഷ്പവേണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പയ്യന്നൂര്‍ മഹാദേവ ഗ്രാമം സ്മൃതിയില്‍.