കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം

കോഴിക്കോട്: പശ്ചിമ ബംഗാളില്‍ യുവഡോക്ടറെ അതിദാരുണമായി ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയതിലും സര്‍ക്കാറെടുത്ത നടപടിയിലും പ്രതിഷേധിച്ച് AIDWA, Dyfi, SFI കോഴിക്കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോഴിക്കോട് മുതലക്കളത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് സമഗ്ര നിയമ സംവിധാനം ഉറപ്പുവരുത്തണമെന്ന് കെ. കെ ലതിക ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി. സി. ഷൈജു സ്വാഗതം പറഞ്ഞു. എസ്എഫ്‌ഐ ജില്ലാസെക്രട്ടറി പിപി താജുദ്ദീന്‍ അദ്ധ്യക്ഷനായി.
AIDWA സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് കാനത്തില്‍ ജമീല എം.എല്‍.എ , ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്
എല്‍ജി. ലിജീഷ്, AIDWA ജില്ലാ സെക്രട്ടറി കെ പുഷ്പജ, എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ടി.പി അമല്‍ രാജ്, AIDWA ജില്ലാ പ്രസിഡണ്ട് ഡി. ദിപ,
എന്നിവര്‍ സംസാരിച്ചു.

 

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം

 

Share

Leave a Reply

Your email address will not be published. Required fields are marked *