കോഴിക്കോട്; ദി കാലിക്കറ്റ് ടൗണ്‍ ബാങ്കിന്റെ പുതിയ പാലം ബ്രാഞ്ചിന്റെ ഉദ്ഘാടനം ഇന്ന് (തിങ്കള്‍) വൈകിട്ട് 3.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ബാങ്ക് ചെയര്‍മാന്‍ ടി.വി.നിര്‍മലന്‍ അധ്യക്ഷത വഹിക്കും. ജന.മാനേജര്‍ ഇ.സുനില്‍കുമാര്‍ റിപ്പോര്‍ട്ടവതരിപ്പിക്കും. എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ മേയര്‍ ബീന ഫിലിപ്പ് അനുമോദിക്കും. ആദ്യ നിക്ഷേപം എം.കെ.രാഘവന്‍ എം.പി സ്വീകരിക്കും. ആദ്യ വായ്പ വിതരണം അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ നിര്‍വ്വഹിക്കും. സേഫ് ഡിപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനം കോര്‍പ്പറേഷന്‍ നികുതി അപ്പീല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.കെ.നാസറും, ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്‌കീം ഉദ്ഘാടനം സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാര്‍ എന്‍.എം.ഷീജയും, സോളാര്‍ വായ്പ ഉദ്ഘാടനം കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബും, പെറ്റ്ഫുഡ് ആന്റ് മെഡിസിന്‍ വിതരണോദ്ഘാടനം മുന്‍ എം.എല്‍.എ വി.ക.സെി മമ്മദ്‌കോയയും, സുവനീര്‍ വിതരണോദ്ഘാടനം അര്‍ബണ്‍ ബാങ്ക് ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാനും, കാലിക്കറ്റ് അര്‍ബണ്‍ ബാങ്ക് ചെയര്‍മാനുമായ ടി.പി.ദാസനും നിര്‍വ്വഹിക്കും.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ കെ.മൊയ്തീന്‍കോയ, ടി.റനീഷ്, സര്‍ക്കിള്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ ടി.പി.ശ്രീധരന്‍, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.രജിത, കേരള ബാങ്ക് റീജ്യണല്‍ മാനേജര്‍ എം.പി.ഷിബു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി, പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് അഡ്വ.ജി.സി.പ്രശാന്തന്‍, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി പ്രസിഡണ്ട് പ്രൊഫ.പി.ടി.അബ്ദുല്‍ ലത്തീഫ്, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി എം.കെ.ശശി ആശംസകള്‍ നേരും. ബാങ്ക് വൈസ് ചെയര്‍മാന്‍ അഡ്വ.ഒ.എം.ഭരദ്വാജ് സ്വാഗതവും ഡയറക്ടര്‍ പി.വി.ശരത് നന്ദിയും പറയും.