എളമരം കടവ് പാലം വഴി ഉള്ള ബസ് റൂട്ടിന്റെ അപേക്ഷ നിരസിച്ച കോഴിക്കോട് ആര്‍ടിഒയുടെ തെറ്റായ തീരുമാനത്തില്‍ പ്രതിഷേധിച്ചു കൊണ്ട് എളമരം ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എളമരം പാലത്തില്‍ ബസ് കെട്ടിവലിക്കല്‍ സമരം നടത്തി.മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വാസന്തി വിജയന് ഉദ്ഘാടനം ചെയ്തു.എളമരം പാലത്തിന്റെ മാവൂര്‍ ഭാഗത്ത് നിന്ന് ആരംഭിച്ച കെട്ടിവലിക്കല്‍ സമരം എളമരം അങ്ങാടിയില്‍ സമാപിച്ചു.
ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടിപി ഇസ്മായില്‍ സ്വാഗതം പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് സലാം എളമരം അധ്യക്ഷത വഹിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കരിയ, വാര്‍ഡ് മെമ്പര്‍ അഡ്വ: ജന്നാ ശിഹാബ്, ജൈസല്‍ എളമരം,പി എ അസീസ്, ബിച്ചാവാ മാവൂര്‍, ആബിദ് എളമരം, ചന്ദ്രശേഖരന് മണ്ണാടത്ത് അജയന് എളമരം എന്നിവ ആശംസകള്‍ നേര്‍ന്നു. മജീദ് പാലക്കുഴി നന്ദി രേഖപ്പെടുത്തി.
എളമരം കടവ് പാലം; ബസ്
കെട്ടിവലിക്കല്‍ സമരം നടത്തി