അഞ്ചു ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഈ സീസണില്‍ ഇനി കളിക്കില്ല

അഞ്ചു ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഈ സീസണില്‍ ഇനി കളിക്കില്ല

 

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചു താരങ്ങള്‍ ഇനി ഈ സീസണില്‍ കളിക്കില്ല എന്ന് ഉറപ്പാണ് എന്ന് പരിശീലകന്‍ ഇവാന്‍ വുകമാനോവിച്. അഡ്രിയാന്‍ ലൂണ, സൊട്ടിരിയോ, പെപ്ര, ഐബാന്‍, സച്ചിന്‍ എന്നിവര്‍ ഇനി ഈ സീസണില്‍ എന്തായാലും കളിക്കില്ല എന്ന് കോച്ച് ഇന്ന് പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ ലൂണയും സൊട്ടിരിയോയും മാര്‍ച്ചില്‍ പരിശീലനം പുനരാരംഭിക്കും എന്ന് കോച്ച് പറഞ്ഞു.

എന്നാല്‍ ഇവര്‍ ഈ സീസണില്‍ കളിക്കാന്‍ ഒരു സാധ്യതയും ഇല്ല എന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്ലേയിംഗ് കരിയറിലോ പരിശീലന കരിയറിലോ ഇത്രയും പരിക്കുകള്‍ തന്റെ ടീമില്‍ ഉണ്ടായിട്ടില്ല എന്നും കോച്ച് പറഞ്ഞു. ഇത് മെഡിക്കല്‍ ടീമിന്റെ പ്രശ്‌നമല്ല എന്നും ഒരു മസില്‍ ഇഞ്ച്വറി പോലും ഇതില്‍ ഇല്ല എന്നത് മെഡിക്കല്‍ ടീം നല്ല ജോലിയാണ് ചെയ്യുന്നത് എന്നതിന്റെ തെളിവാണെന്ന് കോച്ച് പറയുന്നു.

അഞ്ചു ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഈ സീസണില്‍ ഇനി കളിക്കില്ല

Share

Leave a Reply

Your email address will not be published. Required fields are marked *