റഹീം പൂവാട്ടുപറമ്പിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

റഹീം പൂവാട്ടുപറമ്പിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കോഴിക്കോട്: മുന്‍കാല മാധ്യമപ്രവര്‍ത്തകനും ചലചിത്ര, സാംസ്‌കാരിക സംഘാടകനുമായിരുന്ന റഹീം പൂവാട്ടുപറമ്പിന്റെ നിര്യാണത്തില്‍ കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു. കേരള പത്ര പ്രവര്‍ത്തകയൂണിയന്റെയും സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി പി.എസ്. രാകേഷ് അനുശോചനപ്രമേയം അവതരിപ്പിച്ചു. പി.ആര്‍.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി. ശേഖര്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍, ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍, സി.എം.കെ.പണിക്കര്‍, പി.പി. അബൂബക്കര്‍, നവാസ് പൂനൂര്‍, എം. ബാലഗോപാല്‍, ഹരിദാസന്‍ പാലയില്‍, ദീപക് ധര്‍മ്മടം, ഗിരീഷ് ആമ്പ്ര, എ.പി. അബൂബക്കര്‍, കെ.കെ.ജയേഷ് എന്നിവര്‍ പ്രസംഗിച്ചു. എം.ജയതിലകന്‍ സ്വാഗതവും ടി. ഷിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.

 

 

 

റഹീം പൂവാട്ടുപറമ്പിന്റെ
നിര്യാണത്തില്‍ അനുശോചിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *