വനിതാ ചലച്ചിത്രമേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

വനിതാ ചലച്ചിത്രമേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കേരള  സംസ്ഥാന ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ സംഘാടക സമിതി ഓഫീസ്, എറണാകുളം മാക്ട ഓഫീസില്‍ പ്രശസ്ത സംവിധായകനും മാക്ട ചെയര്‍മാനുമായ മെക്കാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചലച്ചിത്ര താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ഹരിശ്രീ അശോകനും ഡെലിഗേറ്റ് പാസ്സിന്റെ ആദ്യ അപേക്ഷ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം കുക്കു പരമേശ്വരന് നല്‍കി .

സോഹന്‍ സീനുലാല്‍ സ്വാഗതം ആശംസിച്ചു. ഷിബു ചക്രവര്‍ത്തി , ജ്യോതി നാരായണന്‍, തെന്നല്‍, സോഫിയ ജോസ്, ബാദുഷ എം എന്‍, ഷാജി അസീസ് , ബൈജുരാജ് ചേകവര്‍, വിപിന്‍ കെ എം, ലാറ ഡൗലറ്റ്, പ്രകാശ് കെ മധു, രാജേഷ് കൊറ്റേക്കാട്, ശ്രീകല എസ് കുറ്റിപ്പുഴ, അനുശ്രീ എന്നിവര്‍ പങ്കെടുത്തു .2024 ഫെബ്രുവരി 10 മുതല്‍ 13 വരെ എറണാകുളം സവിത, സംഗീത തിയേറ്ററുകളിലായിട്ടാണ് മേള നടക്കുന്നത് .

ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷനന്‍ https://registration.iffk.in/എന്ന വെബ്സൈറ്റ് മുഖേന നടത്താം. ജി.എസ്.ടി ഉള്‍പ്പെടെ പൊതുവിഭാഗത്തിന് 472 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 236
രൂപയുമാണ് ഡെലിഗേറ്റ് ഫീസ് .

ഓഫ്ലൈന്‍ രജിസ്ട്രേഷനുള്ള ഫോറം മാക്ട ഓഫീസില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ലഭിക്കും.

 

 

വനിതാ ചലച്ചിത്രമേള സംഘാടക സമിതി
ഓഫീസ് ഉദ്ഘാടനം ചെയ്തു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *