വടകര മൈജി ഫ്യൂച്ചര്‍ ഷോറൂം ഉദ്ഘാടനം ശനിയാഴ്ച

വടകര മൈജി ഫ്യൂച്ചര്‍ ഷോറൂം ഉദ്ഘാടനം ശനിയാഴ്ച

വടകര : ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ്, ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസ് രംഗത്ത് ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ സെയില്‍സ് നെറ്റ് വര്‍ക്ക് ആയ മൈജിയുടെ ഫ്യൂച്ചര്‍ ഷോറൂം വടകരയില്‍ തുറക്കുന്നു. ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസും ലഭിക്കുന്ന ഈ ഫ്യൂച്ചര്‍ ഷോറൂം ജനുവരി 6 ശനിയാഴ്ച പ്രശസ്ത സിനിമാതാരം ഹണി റോസ് ഉദ്ഘാടനം ചെയ്യും. നഗര തിരക്കുകളില്‍ നിന്ന് മാറി എന്‍. എച്ച് ബൈപ്പാസ് കരിമ്പന പാലത്തിനടുത്താണ് ഈ വിശാലമായ സ്റ്റോര്‍.
നിലവില്‍ മൈജി സ്റ്റോറിന് വടകരയില്‍ നിന്ന് ലഭിച്ച മികച്ച ജനപിന്തുണയാണ് ഇങ്ങനെ ഒരു ഫ്യൂച്ചര്‍ സ്റ്റോര്‍ തുറക്കാന്‍ പ്രചോദനമായത്. മികച്ച ഗുണമേന്മയുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വടകര ഫ്യൂച്ചര്‍ സ്റ്റോറില്‍ നിന്നും സ്വന്തമാക്കാം. ഉദ്ഘാടന ദിനം ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് ക്രമീകരിച്ചിരിക്കുന്നത്. അന്നേ ദിവസം തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാത്രി 12 വരെ ഷോറൂം തുറന്ന് പ്രവര്‍ത്തിക്കും. വമ്പന്‍ ഉദ്ഘാടന ദിന ഓഫറുകള്‍ കൂടാതെ ഉപഭോക്താക്കള്‍ക്ക് ഭാഗ്യസമ്മാനങ്ങളും പൊതുജനത്തിനായ് വിസിറ്റ് &വിന്‍ സമ്മാനങ്ങളും ഉണ്ടായിരിക്കും.

ഒരു കുടുംബത്തിലേക്ക് ആവശ്യമുള്ള എല്ലാ അപ്ലയന്‍സസും ഷോപ്പ് ചെയ്യാന്‍ ഇനി ഒരൊറ്റ വിശാലമായ സ്റ്റോര്‍, അതിലൂടെ കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് എക്‌സ്പീരിയന്‍സ് ആണ് മൈജി ഓരോ ഉപഭോക്താവിനും നല്‍കുന്നത്. ലോകോത്തര ബ്രാന്‍ഡുകളുടെ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് , ഹോം ആന്‍ഡ് കിച്ചന്‍ അപ്ലയന്‍സസ് എന്നിവയുടെ ഏറ്റവും മികച്ച റേഞ്ച്, മൊബൈല്‍ ഫോണ്‍ , ടാബ്ലറ്റ് , ലാപ്‌ടോപ്പ്, സ്മാര്‍ട്ട് വാച്ച് എന്നീ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് കൂടാതെ ടി.വി, ഫ്രിഡ്ജ് , വാഷിങ് മെഷീന്‍സ് , എ.സി തുടങ്ങിയ ഹോം അപ്ലയന്‍സസ്, മിക്‌സി , ഓവന്‍ പോലുള്ള കിച്ചണ്‍ അപ്ലയന്‍സസ്, ഫാന്‍ , അയണ്‍ ബോക്‌സ് പോലുള്ള സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ്/ ക്രോക്കറി ഐറ്റംസ്, പേഴ്‌സണല്‍ കെയര്‍ ഐറ്റംസ്, സീ സീ ടീ വി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പ്, ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററി കോംബോ എന്നിങ്ങനെ എല്ലാറ്റിലും വമ്പന്‍ നിരകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഏതൊരാള്‍ക്കും പണം തടസ്സമാവാതെ ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ മൈജി അതിവേഗ ഫിനാന്‍സ് സൗകര്യം, ആകര്‍ഷകമായ ക്യാഷ്ബാക്ക് ഓഫറുകള്‍, ലളിതമായ നടപടി ക്രമങ്ങള്‍ തുടങ്ങിയവ ഈ ഫ്യൂച്ചര്‍ സ്റ്റോറില്‍ ഒരുക്കിയിട്ടുണ്ട്.
ആപ്പിള്‍ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ്, സ്മാര്‍ട്ട് വാച്ച്. ടാബ്ലെറ്റ്, ടി.വി, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, എ.സി തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വിദഗ്ധ ടെക്‌നീഷ്യന്‍സ് റിപ്പയര്‍ ചെയ്ത് നല്‍കുന്ന മൈജി കെയര്‍ സര്‍വ്വീസ്, വാറന്റി പിരിയഡ് കഴിഞ്ഞാലും ഒരു വര്‍ഷം അഡീഷണല്‍ വാറന്റി നല്‍കുന്ന എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റുകള്‍ വെള്ളത്തില്‍ വീണാലും, കളവ് പോയാലും, ഡിസ്‌പ്ലേ പൊട്ടിയാലും, പ്രൊഡക്റ്റിന്റെ ഫംഗ്ഷനെ ബാധിക്കുന്ന എന്തുതന്നെ ആയാലും പ്രൊട്ടക്ഷന്‍ പ്ലാനിന്റെ പരിരക്ഷ ലഭിക്കുന്ന മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍, പഴയതോ തകരാറിലായതോ കേടു പറ്റിയതോ ആയ ഉല്‍പന്നങ്ങള്‍ എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ചെയ്യാവുന്ന മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍, എന്നിവയിലൂടെ മറ്റെങ്ങും ലഭിക്കാത്ത ഏറ്റവും മികച്ച കസ്റ്റമര്‍ കെയറും വില്‍പ്പനാനന്തര സേവനങ്ങളുമാണ് ഈ ഫ്യൂച്ചര്‍ ഷോറൂം വടകരക്ക് സമ്മാനിക്കുന്നത്.
ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, നവീനമായ അക്‌സെസ്സറികള്‍, പേര്‍സണല്‍ കെയര്‍ ഉല്‍പന്നങ്ങള്‍, അതിവിപുലമായ ഹോം അപ്ലയന്‍സസ്, കിച്ചണ്‍ അപ്ലയന്‍സസ്, സ്‌മോള്‍ അപ്ലയന്‍സസ്, കളക്ഷനുമായി ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചര്‍ സ്റ്റോറില്‍, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. ഇന്നുവരെ കാണാത്ത ഉല്‍പന്നനിരയും സേവനങ്ങളുമായി കംപ്ലീറ്റ് ഷോപ്പിംഗ് ആഘോഷത്തിന്റെ ഫ്യൂച്ചറാണ് വടകര മൈജി ഫ്യുച്ചര്‍ അവതരിപ്പിക്കുന്നത്. മൈജിയുടെ ഓണ്‍ലൈന്‍ ഡെലിവറി ആപ്പ് വഴിയും വെബ്‌സൈറ്റ് (www.myg.in) വഴിയും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

 

വടകര മൈജി ഫ്യൂച്ചര്‍ ഷോറൂം ഉദ്ഘാടനം ശനിയാഴ്ച

Share

Leave a Reply

Your email address will not be published. Required fields are marked *