ടൂറിസം മന്ത്രിയെ മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ആദരിച്ചു

ടൂറിസം മന്ത്രിയെ മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ആദരിച്ചു

കോഴിക്കോട:.പുതുവത്സരാഘോഷത്തിന് ജന പങ്കാളിത്തത്തോടെ നേതൃത്വം നല്‍കിയ ടൂറിസം മന്ത്രി അഡ്വക്കേറ്റ് പി എ മുഹമ്മദ് റിയാസിനെ മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ ആദരിച്ചു. നവ കേരള സദസ്സില്‍ എം ഡി സി സമര്‍പ്പിച്ച നിവേദനത്തിലെ ആവശ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയ അനുകൂല മറുപടിയില്‍ നന്ദിയും മന്ത്രിയെ അവര്‍ അറിയിച്ചു.
ആഗോള ടൂറിസ്റ്റ് പട്ടികയില്‍ കേരളത്തോടൊപ്പം മലബാറിനും അര്‍ഹമായ പരിഗണന നല്‍കിയ ടൂറിസം മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. അംഗീകാര നിറവില്‍ നില്‍ക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ തന്നെ കൂറ്റന്‍ കേക്കു മുറിച്ചു എല്ലാവര്‍ക്കും മധുരം നല്‍കി. ദീപാലങ്കാരം, കലാപരിപാടികള്‍, ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്, ടൂറിസം മേള, ഇരിങ്ങലില്‍ സര്‍ഗാലയ മേള, തുടങ്ങിയ ടൂറിസം വകുപ്പിന്റെയും കോര്‍പ്പറേഷന്റെയും പ്രവര്‍ത്തനങ്ങള്‍ ടൂറിസം മേഖലയ്ക്ക് ഉണര്‍വ് നല്‍കും. മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവ. സി. ഇ. ചാക്കുണ്ണി, ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡണ്ട് ടി പി വാസു, ജനറല്‍ സെക്രട്ടറി എം കെ അയ്യപ്പന്‍, സന്നാഫ് പാലക്കണ്ടി എന്നിവര്‍ പങ്കെടുത്തു.

 

 

 

ടൂറിസം മന്ത്രിയെ മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ആദരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *