കെപിഎഫ് വനിതാ വിഭാഗം ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

കെപിഎഫ് വനിതാ വിഭാഗം ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ് ബഹ്‌റൈന്‍) വനിതാ വിഭാഗം കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. വിവിധ പ്രായക്കാരായ കുട്ടികളെ ഗ്രൂപ്പുകളാക്കി വേര്‍തിരിച്ചു നടത്തിയ ചിത്ര രചനയുടെ ഉത്ഘാടനം പ്രശസ്ത ബഹ്റൈന്‍ സാമൂഹിക പ്രവര്‍ത്തക റബാബ് അല്‍. ഷംസാന്‍ നിര്‍വ്വഹിച്ചു.

കെപിഎഫ് പ്രസിഡണ്ട് ജമാല്‍ കുറ്റിക്കാട്ടില്‍, ജനറല്‍ സെക്രട്ടറി ഹരീഷ് പി. കെ., ട്രെഷറര്‍ ഷാജി പുതുക്കുടി, വനിതാ വിഭാഗം കണ്‍വീനര്‍ രമ സന്തോഷ്, രക്ഷാധികാരികളായ സുധീര്‍ തിരുനിലത്ത് , കെ. ടി. സലിം, വൈസ് പ്രസിഡണ്ട് സജ്‌ന ഷനൂബ്, വനിതാ വിഭാഗം അംഗങ്ങളായ ബബിന സുനില്‍, സംഗീത റോഷില്‍, സിനി സുരേന്ദ്രന്‍, അശ്വതി മിഥുന്‍, ഭാഗ്യശ്രീ അഖില്‍, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രക്ഷാധികാരി സുധീര്‍ തിരുന്നിലത്തിന്റെ മകള്‍ ഡോ: അമൃത സുധീറിന് മെമന്റോ നല്കി ആദരിക്കുകയും നേഷണല്‍ ഡേയുടെ ഭാഗമായികേക്ക് മുറിക്കുകയും ചെയ്തു. വനിതാ വിഭാഗം അംഗങ്ങളും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി.

 

 

കെപിഎഫ് വനിതാ വിഭാഗം ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *