ഉറൂബ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഉറൂബ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഉറൂബ് പുരസ്‌കാര സമിതിയും മലപ്പുറം മേല്‍മുറിയിലെ പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും സംയുക്തമായി നടത്തിയ ഉറൂബ് പുരസ്‌കാര സമര്‍പ്പണം മുന്‍ സാംസ്‌കാരിക വകുപ്പുമന്ത്രി എ.പി.അനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ പ്രൊഫസര്‍ സമദ് മങ്കട അധ്യക്ഷത വഹിച്ചു. ഉറൂബിന്റെ മകനും ചിത്രകാരനുമായ ഇ.സുധാകരന്‍ മുഖ്യാതിഥിയായിരുന്നു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ എം.ശാന്തകുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍ രാജന്‍ വട്ടോളി, ചലച്ചിത്ര കഥാകൃത്ത് റഹിം പൂവാട്ടുപറമ്പ്, കവി ഗിരീഷ് പെരുവയല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കവികളും നോവലിസ്റ്റുകളുമായ ബേപ്പൂര്‍ മുരളീധര പണിക്കര്‍, ശ്രീമന്‍ നാരായണന്‍, പ്രൊഫസര്‍ കെ.പി.മാത്യു, ഡോക്ടര്‍ ശശികല പണിക്കര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ശ്രീമന്‍ നാരായണന്‍ രചിച്ച ‘എന്റെ പുഴ’ നോവല്‍ പത്താം എഡിഷന്‍ ചടങ്ങില്‍ എ.പി.അനില്‍കുമാര്‍ എം.എല്‍.എ. പ്രകാശനം ചെയ്തു. ഉറൂബിന്റെ മകന്‍ ഇ.സുധാകരന്‍ കോപ്പി സ്വീകരിച്ചു.

 

 

ഉറൂബ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *