ദേശീയ ജിംനാസ്റ്റിക് മത്സരം കെ പി ഖൈസ് റഹ്‌മാന് യാത്രയയപ്പ് നല്‍കി

ദേശീയ ജിംനാസ്റ്റിക് മത്സരം കെ പി ഖൈസ് റഹ്‌മാന് യാത്രയയപ്പ് നല്‍കി

കോഴിക്കോട് : സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (SGFI) ഡല്‍ഹിയില്‍ വെച്ച് നടത്തുന്ന ദേശീയ ജിംനാസ്റ്റിക് മത്സരത്തില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കോഴിക്കോട് ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക താരം കെ പി ഖൈസ് റഹ്‌മാന് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി, സ്റ്റാഫ് കൗണ്‍സില്‍, പിടിഎ, സ്‌പോര്‍ട്‌സ് ക്ലബ് സംയുക്ത ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.
പിടിഎ വൈസ് പ്രസിഡന്റ് എസ് പി സലിം അധ്യക്ഷത വഹിച്ചു. ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ പി കെ വി അബ്ദുല്‍ അസീസ് കായിക താരത്തിന് പൊന്നാട അണിയിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി കെ ഫൈസല്‍ ലിജിമോള്‍ പുന്നൂസ്, പി പി നജീബ്, എസ് ഷര്‍ശാര്‍ അലി, ഒ പി മുഹമ്മദ് ബാസില്‍, പി ഫിജ്‌ന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കായികാധ്യാപകന്‍ സി ടി ഇല്‍യാസ് സ്വാഗതവും കെ അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.

 

 

 

ദേശീയ ജിംനാസ്റ്റിക് മത്സരം കെ പി ഖൈസ് റഹ്‌മാന് യാത്രയയപ്പ് നല്‍കി

 

Share

Leave a Reply

Your email address will not be published. Required fields are marked *