സി.എസ്.ഐ മലബാര്‍ മഹാ ഇടവക പുതിയ ഭരണ സമിതി തിരഞ്ഞെടുത്തു

സി.എസ്.ഐ മലബാര്‍ മഹാ ഇടവക പുതിയ ഭരണ സമിതി തിരഞ്ഞെടുത്തു

കോഴിക്കോട്: സി.എസ്.ഐ മലബാര്‍ മഹാ ഇടവകയുടെ പുതിയ ഭരണ സമിതിയെ കണ്ണൂര്‍ സി.എസ് ഐ സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ചര്‍ച്ചില്‍ വെച്ച് നടന്ന എട്ടാമത് ഡയോസിസന്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തെരഞ്ഞെടുത്തു.
മലബാര്‍ മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. റോയ്സ് മനോജ് വിക്ടര്‍ അധ്യക്ഷത വഹിച്ചു. വൈദിക സെക്രട്ടറിയായി റവ. ജേക്കബ് ഡാനിയേല്‍, ആല്‍മയ സെക്രട്ടറിയായി കെന്നെത്ത് ലാസര്‍, ഖജാന്‍ജിയായി റവ. സി.കെ ഷൈന്‍ എന്നിവരെയും സെന്‍ട്രല്‍ മലബാറില്‍ നിന്ന് ഭരണസമിതിയിലേക്ക് റവ. ഡോ.ടി.ഐ ജെയിംസ്, റവ.ഡോ. ശോഭന്‍കുമാര്‍ ഡാനിയേല്‍, ജോയ് പ്രസാദ്, സോളമന്‍ എം.പി, അനില്‍ എം.ജെ, വനിതാ പ്രതിനിധികളായി അമ്മുക്കുട്ടി ജോണ്‍സ്, സജ്‌നാ ഹെല്ദാദ,് യുവജന പ്രതിനിധിയായി നീരജ് മാര്‍ട്ടിന്‍ എന്നിവരെയും തിരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *