ജൽജീവൻ മിഷൻ ശിൽപശാല 5ന്

കോഴിക്കോട്: ജൽജീവൻ മിഷൻ പദ്ധതിയിൽ ജില്ലയിൽ നിർവ്വഹണ സഹായ ഏജൻസിയായ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഏകദിന ശിൽപശാല 5ന് ശനി കാലത്ത് 10 മുതൽ വൈകിട്ട് 5 വരെ ഹോട്ടൽ നളന്ദയിൽ നടക്കും. എം.കെ.രാഘവൻ.എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ.പി.ജാനകി ചെയർപേഴ്‌സൺ ഐ എസ് എ പ്ലാറ്റ്‌ഫോം അദ്ധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയായിരിക്കും. ജൽജീവൻ മിഷൻ പദ്ധതിയിൽ ഗ്രാമ പഞ്ചായത്തുകളുടെ പങ്ക് എന്ന വിഷയത്തിൽ എം.വി.അബ്ദുൽ ലത്തീഫ്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് പ്രഭാഷണം നടത്തും. റഷീദ് പറമ്പൻ, പി.സി.ബിജു ആശംസകൾ നേരും. സംഘാടക സമിതി ചെയർമാൻ മോഹനൻ കോട്ടൂർ സ്വാഗതവും, ഐ എസ് എ ജില്ലാ കമ്മറ്റി ട്രഷറർ കെ.നിഷ നന്ദിയും പറയും.
അഡ്വ.പി.ജാനകി, മോഹനൻ കോട്ടൂർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *