തിരുവനന്തപുരം: സംവിധായിക നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. മയോ കാർഡിയൽ ഇൻഫാക്ഷനാണു മരണകാരണമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മെഡിക്കൽ ബോർഡ് റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.
മത്സ്യബന്ധന തൊഴിലാളിയായ കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ ദിനേശൻ- ഷീല ദമ്പതികളുടെ മകളാണ് നയന സൂര്യ. 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ അവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. നേരത്തെ പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയ നയന പത്തുവർഷത്തോളം സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായി പ്രവർത്തിച്ചുവരികയായിരുന്നു. ലെനിൻ രാജേന്ദ്രന്റെ മരിച്ച് ഒരുമാസം പിന്നിടുമ്പോഴായിരുന്നു നയനയുടെയും മരണം.
മരണത്തിൽ ആത്മഹത്യാസാധ്യത തള്ളിക്കളയാനാകില്ലെന്ന് മുൻ ഫോറൻസിക് സർജൻ മൊഴി ഡോ. ശശികല നൽകിയിരുന്നു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നും ഡോ. ശശികല ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലുണ്ടായിരുന്നു.
