മാലിന്യ നിര്‍മ്മാര്‍ജ്ജനം ശക്തമാക്കുന്നതിന് ഓപ്പറേഷന്‍ ‘ഹോട്ട് സ്‌പോട്ട് ” ക്യാമ്പയനുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്

മാലിന്യ നിര്‍മ്മാര്‍ജ്ജനം ശക്തമാക്കുന്നതിന് ഓപ്പറേഷന്‍ ‘ഹോട്ട് സ്‌പോട്ട് ” ക്യാമ്പയനുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്

കോഴിക്കോട് :തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യ സംസ്‌ക്കരണ മേഖലയിലെ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും, എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തമാക്കുന്നതിനും, ജനങ്ങളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകുന്നതിനും വേണ്ടി ഓപ്പറേഷന്‍ ”ഹോട്ട് സ്‌പോട്ട് ”ക്യാമ്പയിനുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്. ഓണത്തിന് മുമ്പ് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളെ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കണ്ടെത്തി, ഡിജിറ്റലൈസ് ചെയ്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. വന്‍കിട മാലിന്യ ഉല്പാദന സ്ഥാപനങ്ങളിലും, കുടിവെളള സ്രോതസ്സുകളിലും പരിശോധന നടത്തും.
ഹോട്ടലുകളിലെയും പൊതു സ്ഥാപനങ്ങളിലെയും വാട്ടര്‍ ടാങ്കുകള്‍ ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലുളള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധിക്കുന്നതാണ്.
മലിനജലം പുറത്തേക്ക് ഒഴുക്കുന്ന സ്ഥാപനങ്ങളെയും 100ലധികം ആളുകള്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളിലെ ശുചിത്വ സംവിധാനങ്ങളും, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെ ശുചിത്വവും ക്യാമ്പയിനിന്റെ ഭാഗമായി പരിശോധന നടത്തുന്നതാണ്.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി ഓപ്പറേഷന്‍ ഹോട്ട് സ്‌പോട്ട് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്‍.കെ.ഹരീഷ് അദ്ധ്യക്ഷത വഹിച്ചു.ഹോട്ട് സ്‌പോട്ട് ക്യാമ്പയിന്‍ സംബന്ധിച്ച് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി.ഷാഹുല്‍ ഹമീദ് വിശദീകരണം നടത്തി. തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഒ. മനോജ്, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരായ എ.രാജേഷ്, അനില്‍കുമാര്‍ നൊച്ചിയില്‍, വുമണ്‍ എംപവര്‍മെന്റ് ഓഫീസര്‍ ഡോ.പ്രിയ, ശുചിത്വമിഷന്‍ അസി.കോര്‍ഡിനേറ്റര്‍മാരായ സി.സരിത്ത്, ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു.ക്യാമ്പയിനിന്റെ ഭാഗമായി ആഗസ്റ്റ് 18-ാം തിയ്യതി ഹോട്ട് സ്‌പോട്ടുകളില്‍ പരിശോധനയും, വന്‍കിട മാലിന്യ ഉല്‍പ്പാദന സ്ഥാപനങ്ങളില്‍ 20 നും സ്ഥാപനങ്ങളിലെ വാട്ടര്‍ ടാങ്കുകള്‍ 22 നും ഉദ്യോഗസ്ഥര്‍ സ്‌ക്വാഡായി പരിശോധന നടത്തുന്നതാണ്, ബ്ലോക്ക് തലത്തിലും മുന്‍സിപ്പാലിറ്റി തലത്തിലും കോര്‍പറേഷന്‍ ഏരിയയിലും ജില്ലാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിലയിരുത്തലും മേല്‍നോട്ടവും ഉണ്ടാകുന്നതാണ്. പരിശോധനക്ക് ഏകാത്മമായ രീതിയില്‍ ഫോമുകളും റിപ്പോര്‍ട്ടിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാം പ്രവര്‍ത്തനവും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വാര്‍ റൂം പോര്‍ട്ടലില്‍ രേഖപെടുത്തുവാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതായിരിക്കും.

 

മാലിന്യ നിര്‍മ്മാര്‍ജ്ജനം ശക്തമാക്കുന്നതിന് ഓപ്പറേഷന്‍ ‘ഹോട്ട് സ്‌പോട്ട് ”
ക്യാമ്പയനുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്

 

Share

Leave a Reply

Your email address will not be published. Required fields are marked *