എറണാകുളം : നവോത്ഥാന നായകനും കവിതിലകനുമായ പണ്ഡിറ്റ് കെ പി കറുപ്പന്‍ കൊച്ചി നിയമസഭയില്‍ എംഎല്‍സി ആയതിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് അഖില കേരള ധീവരസഭ സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരത്തിന് കൊടിക്കുന്നില്‍ സുരേഷ് എംപി അര്‍ഹനായി. 25,000 രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ധീവരസഭയുടെ ആഭിമുഖ്യത്തില്‍ പണ്ഡിറ്റ് കറുപ്പന്‍ സ്മാരക ഹാളില്‍ നടന്ന പണ്ഡിറ്റ് കെ.പി കറുപ്പന്റെ 142-ാം ജന്മദിനാഘോഷവും, ധീവരദിനാഘോഷവും ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഏറ്റവും കൂടുതല്‍ കാലം ലോക്‌സഭാംഗമായ കൊടിക്കുന്നില്‍ സുരേഷ് എം.പി ക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ പുരസ്‌കാരം സമ്മാനിച്ചു.ധീവരസഭ സംസ്ഥാന പ്രസിഡന്റ് എം.വി വാരിജാക്ഷന്‍ അധ്യക്ഷത വഹിച്ചു.ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂര്‍ ധീവരദിന അനുസ്മരണ പ്രസംഗം നടത്തി. രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ, ഹൈബി ഈഡന്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളായി. ടി.ജെ വിനോദ് എം.എല്‍.എ, കൊച്ചി മേയര്‍ അഡ്വ. വി.കെ മിനിമോള്‍, ധീവരസഭ സംസ്ഥാന ജന. സെക്രട്ടറിയും മുന്‍ എം.എല്‍.എ യുമായ വി. ദിനകരന്‍, സംസ്ഥാന ഭാരവാഹികളായ പി.വി ജനാര്‍ദ്ദനന്‍, കെ.കെ തമ്പി, എം. വത്സലന്‍, പൂന്തുറ ശ്രീകുമാര്‍, പി.എം സുഗതന്‍, പി. ഗോവിന്ദന്‍, സുനില്‍ മടപ്പളളി, അഡ്വ. ഷാജു തലാശ്ശേരി, ശാന്തി മുരളി, സുലഭ പ്രദീപ്, അനില്‍.ബി കളത്തില്‍, എ.ആര്‍ ശിവജി, ജെ. വിശ്വംഭരന്‍, മണി കാവുങ്ങല്‍, എസ്. സുകുമാരന്‍ തന്ത്രി, മുന്‍ സംസ്ഥാന പ്രസിഡന്റ് എ. ദാമോദരന്‍, ജില്ലാ പ്രസിഡന്റ് കെ.വി സാബു, സെക്രട്ടറി എ.വി ഷാജി എന്നിവര്‍ സംസാരിച്ചു.
പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക്
