തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയ ഡി. ആര്‍. ഡി ഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയ ഡി. ആര്‍. ഡി ഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

പൂനെ: ദേശീയ സുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക് ഏജന്റുകള്‍ക്ക് ചോര്‍ത്തി നല്‍കിയ ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഗനൈസേഷന്‍ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. ഡി.ആര്‍. ഡി. ഒ മേധാവി പ്രദീപ് കുരുല്‍ക്കറിനെയാണ് മഹാരാഷ്ട്രയില്‍ വെച്ച് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ. ടി. എസ്) അറസ്റ്റ് ചെയ്തത്. പാക് രഹസ്യാന്വേഷണ സംഘടനയുമായി ബന്ധമുള്ള ആളുകള്‍ക്ക് വാട്‌സാപ്, വീഡിയോ കോളുകള്‍ വഴി തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്നാണ് ആരോപണം. ദേശീയ സുരക്ഷയ്ക്ക് അത്യന്തം ഭീഷണിയാണ് പ്രദീപ് കുരുല്‍ക്കറിന്റെ പ്രവൃത്തിയെന്ന് എ. ടി. എസ് അധികൃതര്‍ വ്യക്തമാക്കി.

2022 സെപ്തംബറില്‍ സംശയാസ്പദ സാഹചര്യത്തില്‍ പങ്കുവെക്കപ്പെട്ട വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഡി. ആര്‍. ഡി. ഒ അധികൃതര്‍ വിവരം എ. ടി. എസിനെ അറിയിക്കുകയായിരുന്നു. ഹണിട്രാപ് കേസാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മോശം ചിത്രങ്ങളും സന്ദേശങ്ങളും അയച്ചത് സ്ത്രീകളാണെന്ന് വ്യജേന ഹണിട്രാപില്‍പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഡി. ആര്‍. ഡി. ഒ അധികൃതര്‍ ആഭ്യന്തര അന്വേഷണം നടത്തിയതിനു ശേഷം എ. ടി. എസിനു പരാതി നല്‍കുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *