കാലിക്കറ്റ് മാമ്പഴ പ്രദര്‍ശനം ആരംഭിച്ചു

കാലിക്കറ്റ് മാമ്പഴ പ്രദര്‍ശനം ആരംഭിച്ചു

കോഴിക്കോട്: കാലിക്കറ്റ് അഗ്രി ഹോള്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 28ാമത് കാലിക്കറ്റ് മാമ്പഴ പ്രദര്‍ശനം ഇന്ന് രാവിലെ 10 മണിക്ക് മേയര്‍ ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. പാലക്കാട് മുതലമടയിലെ കര്‍ഷകരില്‍ നിന്ന് മുതലമട അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി ശേഖരിച്ചുകൊണ്ട് വന്നതും തളിപ്പറമ്പ് ജില്ലാ കൃഷിഫാമില്‍ നിന്ന് ശാസ്ത്രീയ പരീക്ഷണ ഫലമായി ഉല്‍പ്പാദിപ്പിച്ച മാമ്പഴങ്ങള്‍ ഈ പ്രദര്‍ശനത്തിനെത്തിക്കുന്നതും ജനങ്ങള്‍ക്ക് നല്ല മാമ്പഴം മിതമായ വിലയില്‍ ലഭ്യമാക്കുന്ന സൊസൈറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മേയര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

സൊസൈറ്റി വൈസ് പ്രസിഡന്റ് പി.വി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ആദ്യ വില്‍പ്പന കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.റംലത്ത്, കെ.ഇ സുരേഷ് ബാബുവിന് നല്‍കി നിര്‍വഹിച്ചു. തളിപ്പറമ്പ് ജില്ലാ അഗ്രികള്‍ച്ചറല്‍ ഫാം സൂപ്രണ്ട് കെ.സ്മിത ഹരിദാസ്, മുതലമട അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണസംഘം ഡയരക്ടര്‍ ആര്‍.രവി ആശംസകള്‍ നേര്‍ന്നു. സൊസൈറ്റി സെക്രട്ടറി അംബിക രമേഷ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ യു.വി ബ്രിജി നന്ദിയും പറഞ്ഞു. സൊസൈറ്റി ഭാരവാഹികളായ അഡ്വ.തോമസ് മാത്യു, അഡ്വ. എം.രാജന്‍, പുത്തൂര്‍മഠം ചന്ദ്രന്‍, എം.അരവിന്ദന്‍ എന്നിവരും സൊസൈറ്റി എക്‌സിക്യൂട്ടീവംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. പ്രദര്‍ശനം 10ന് സമാപിക്കും. കോഴിക്കോട് ചെറൂട്ടി റോഡിലെ അരവിന്ദ്‌ഘോഷ് റോഡിലുള്ള ഗാന്ധിപാര്‍ക്കിലാണ് പ്രദര്‍ശനം നടക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *