എ.ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി മിണ്ടണമെന്ന് നിര്‍ബന്ധമില്ല; പുറത്തുവിട്ട രേഖകളൊന്നും കണ്ടില്ലേ: എ.കെ ബാലനെ പരിഹസിച്ച് ചെന്നിത്തല

എ.ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി മിണ്ടണമെന്ന് നിര്‍ബന്ധമില്ല; പുറത്തുവിട്ട രേഖകളൊന്നും കണ്ടില്ലേ: എ.കെ ബാലനെ പരിഹസിച്ച് ചെന്നിത്തല

തിരുവനന്തപുരം: എ.ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മൗനത്തെ ന്യായീകരിച്ച എ.കെ ബാലനെ പരിഹസിച്ച് രമേശ് ചെന്നിത്തല. വിഷയത്തില്‍ മുഖ്യമന്ത്രി മിണ്ടണമെന്ന് നിര്‍ബന്ധമില്ല, എ.ഐ കരാര്‍ റദ്ദാക്കി ജുഡിഷ്യല്‍ അന്വേഷണം വേണം. ഒരു വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ മുഖ്യമന്ത്രി അതേ പദ്ധതി ഉദ്ഘാടനം ചെയ്യുമോയെന്നും അദ്ദേഹം ചോദിച്ചു.
പാവപ്പെട്ടവരെ പിഴിഞ്ഞ് കമ്പനികള്‍ കൊള്ള ലാഭം ഉണ്ടാക്കുമ്പോള്‍ എങ്ങനെ പ്രതിപക്ഷം മിണ്ടാതിരിക്കും? കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വിട്ടരേഖകള്‍ എ.കെ ബാലന്‍ കണ്ടില്ലേയെന്നും ചെന്നിത്തല ചോദിച്ചു. എന്നിട്ടും എന്താണ് തെളിവെന്ന് ചോദിക്കുന്നു. അദ്ദേഹം പറഞ്ഞു.

232 കോടിയുടെ പദ്ധതി 68 കോടിക്കു കഴിയുമെന്ന് ലൈറ്റ് മാസ്റ്റര്‍ എം.ഡി വെളിപ്പെടുത്തി കഴിഞ്ഞു. എസ്.ആര്‍.ഐ.ടിക്ക് ടെണ്ടര്‍ ലഭിച്ചത് ക്രമവിരുദ്ധമാണെന്ന് തെളിവു സഹിതം പുറത്തു വിട്ടിട്ടും എന്തേ നിഷേധിക്കാത്തത്- ചെന്നിത്തല ചോദിച്ചു.

ബൂട്ട് സ്‌കീം അനുവിറ്റി സ്‌കീമിലേക്ക് ആരാണ് മാറ്റിയത്? കോര്‍ ഏരിയയില്‍ ഉപകരാര്‍ പാടില്ലെന്ന ടെണ്ടര്‍ വസ്തുത പാലിച്ചില്ല. പ്രസാഡിയോ കമ്പനിയിലെ 99 ശതമാനം ഷെയര്‍ ഉള്ള സുരേന്ദ്രകുമാര്‍ സി.പി.എം സഹയാത്രികനാണ് അത്ഭുതകരമായ വളര്‍ച്ചയാണ് കമ്പനിക്കുള്ളത്. 500 % വര്‍ദ്ധനവുണ്ടായെന്ന് കമ്പനി പറയുന്നു, കാലിക്കറ്റിലെ ഉപകരാറിലൂടെ പ്രസാദിയോക്ക് ക്യാമറ കരാര്‍ കിട്ടി ഇതൊന്നും ബാലന്‍ അറിഞ്ഞില്ലേ? ഇനിയും തെളിവ് ആവശ്യമുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *