കോഴിക്കോട്: മലബാര്‍ ഗോള്‍ഡിന്റെ ഏറ്റവും വലിയ ഷോറൂം ‘ആര്‍ട്ടിസ്ട്രി സ്റ്റോര്‍’ ഏഴിന് തുറക്കും. കോഴിക്കോട് ബാങ്ക് റോഡില്‍ അഞ്ച് നിലകളിലായി ഷോപ്പിങ് ഏരിയയും മൂന്ന് നിലകളില്‍ പാര്‍ക്കിങ് ഉള്‍പ്പെടെ 1,10,000 അടി വിസ്തൃതിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം നിര്‍മിച്ചിരിക്കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി അഹമ്മദ് പറഞ്ഞു. ഏഴിന് രാവിലെ 11 മണിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഷോറൂം ഉദ്ഘാടനം ചെയ്യും. 11472 രത്നങ്ങള്‍ കൊണ്ട് തയ്യാറാക്കിയ ‘ഗണേശ് പെന്റന്റ്’ ഷോറൂമില്‍ പ്രദര്‍ശനത്തിനായി വച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളില്‍ 20 ആര്‍ട്ടിസ്ട്രി സ്റ്റോറുകളും 30 രാജ്യങ്ങളില്‍ പുതിയ ഷോറൂമുകളും തുടങ്ങുമെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയരക്ടര്‍ ഒ.അഷര്‍ പറഞ്ഞു.
