ഡോക്ടര്‍മാരുമായി സമവായത്തിലെത്തി ; ആരോഗ്യ അവകാശനിയമം പാസാക്കുന്ന ആദ്യസംസ്ഥാനമായി രാജസ്ഥാന്‍

ഡോക്ടര്‍മാരുമായി സമവായത്തിലെത്തി ; ആരോഗ്യ അവകാശനിയമം പാസാക്കുന്ന ആദ്യസംസ്ഥാനമായി രാജസ്ഥാന്‍

ജയ്പൂര്‍:  ആരോഗ്യ അവകാശവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഡോക്ടര്‍മാരും തമ്മില്‍ സമവായത്തിലെത്തിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്‌.  ഇതോടെ ആരോഗ്യ അവകാശനിയമം പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ താമസക്കാര്‍ക്കും ഏതൊരു പൊതു ആരോഗ്യ സ്ഥാപനങ്ങളിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും നിയുക്ത ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലും മുന്‍കൂട്ടി ഫീസടയ്ക്കാതെ അടിയന്തിര ചികിത്സ ലഭിക്കാനുള്ള അവകാശമുണ്ടെന്ന പറയുന്ന ആരോഗ്യ അവകാശബില്ല് സ്വകാര്യ ഡോക്ടര്‍മാര്‍ എതിര്‍ത്തിരുന്നു. മാര്‍ച്ച് 28 നാണ് ബില്ല് നിയമസഭയില്‍ പാസാക്കിയത്.

ബില്ലിനെതിരേ സ്വകാര്യ ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു. ആരോഗ്യ അവകാശവുമായി ബന്ധപ്പെട്ട് സര്‍ക്കാറും ഡോക്ടര്‍മാരും തമ്മില്‍ സമവായത്തിലെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഡോക്ടര്‍-രോഗി ബന്ധം പഴയതു പോലെ നന്നായി തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *