കോഴിക്കോട്: ഷിനി ഹരി രചിച്ച ‘ഋതുഭേദങ്ങളിലെ നീ’ കവിത സമാഹാരം 8ന് (ഞായര്‍) വൈകിട്ട് 4 മണിക്ക് ചൊവ്വ കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രശസ്ത കവി വീരാന്‍കുട്ടി, ഫോക്ലോര് അക്കാദമി ചെയര്മാന് സുരേഷ് ബാബുവിന് നല്കി പ്രകാശനം ചെയ്യും. ചൊവ്വ കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് പ്രസിഡണ്ട് എന്‍.ടി.സുധീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ മുഖ്യാതിഥിയാവും. എഴുത്തുകാരന് ടി.കെ.അനില്‍കുമാര്‍ പുസ്തക പരിചയം നടത്തും. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍, സിസ്റ്റര്‍ ഡോ.ജ്യോതിസ്. എസ്.എച്ച്(പ്രിന്‍സിപ്പാള്‍ ഹൃദയാരം കമ്മ്യൂണിറ്റി കോളേജ് ഓഫ് കൗണ്‍സിലിംങ് സൈക്കോളജി), ഡോ.ഇന്ദു കമല്‍ (അസി.പ്രൊഫ.ഗവ.ബ്രണ്ണന്‍ കോളേജ് തലശ്ശേരി), എഴുത്തുകാരി ഡോ.സലില ആലിക്കാട്ട് , സാമൂഹ്യ പ്രവര്ത്തകന് സി.വി.ശശീന്ദ്രന്, കെ.വി.ജി.ജില്(പുകസ ജില്ലാ ജോയന്റ് സെക്രട്ടറി), എം.വി.ഗിരിജ(ഡയറക്ടര്‍ എം.വി.ആര് ആയൂര്‍വ്വേദ മെഡിക്കല്‍ കോളേജ്, മധു മാവില (എഴുത്തുകാരന്), രൂപ രാജേന്ദ്രന്(എഴുത്തുകാരി), കുട്ടികൃഷ്ണന്.പി, പ്രദീപന് മാലോത്ത് എന്നിവര്‍ ആശംസകള്‍ നേരും.പുസ്തക കമ്മിറ്റി കണ്‍വീനര്‍ എന്‍.പ്രശാന്ത് അരൂര്‍ സ്വാഗതവും, കുട്ടികൃഷ്ണന് പി.നന്ദിയും പറയും.
