പി.ടി.നിസാര്‍
കോഴിക്കോട്: ഐഎന്‍എല്ലും, നാഷണല്‍ ലീഗും തമ്മിലുള്ള യോജിപ്പ് സംബന്ധിച്ച് ഇരുവിഭാഗങ്ങളുമായി ചര്‍ച്ചയ്ക്ക് മുന്‍കൈയ്യെടുക്കുമെന്നും ഇരുവിഭാഗവും എല്‍ഡിഎഫിന്റെ ഭാഗമെന്ന നിലയ്ക്ക് ഇക്കാര്യത്തില്‍ എല്‍ഡിഎഫ് കണ്‍വീനറുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകുമെന്ന് സിപിഐ(എം) കേന്ദ്ര കമ്മറ്റിയംഗം എളമരം കരീം പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. യോജിപ്പ് സംബന്ധിച്ച് ഐഎന്‍എല്‍ ദേശീയ നേതൃത്വം സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണ്. മോദി സര്‍ക്കാര്‍ നടത്തിയ വോട്ട് കൊള്ളക്കെതിരെയും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടും രാജ്യ വ്യാപകമായി തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങുകയാണ്. ഡല്‍ഹിയില്‍ അതിശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കും. രാജ്യ വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തില്‍ കര്‍ഷക സംഘടനകളും അണിചേരുകയാണ്. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ സംരക്ഷിക്കാനും, ജനാധിപത്യം സംരക്ഷിക്കാനും നടക്കുന്ന പോരാട്ടമാണിതെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
