കോഴിക്കോട്: കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്ഡ് കോഴിക്കോട് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില് അന്താരാഷ്ട്ര വെള്ളവടി ദിന (വേള്ഡ് വൈറ്റ് കെയ്ന് ഡേ)മായ നാളെ(15)ന് വിപുലമായ പരിപാടികള് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള് വാര്ത്താസമ്മേളനത്തില് പറഞ്ഞു. കുണ്ടായിത്തോട് വിടിസിയില് വെണ്ട് ലയണ്സ് ഇന്റര്നാഷണല് 318 Eയും, കെഎഫ്ബി കോഴിക്കോട് ജില്ലാ കമ്മറ്റിയും ചേര്ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈറ്റ് കെയ്ന് വിതരണവും, സാമൂഹിക ബോധവല്ക്കരണവും നടക്കും. ദിനാചരണത്തിന്റെ തുടര് പ്രവര്ത്തനത്തിന്റെ ഭാഗമായി 17ന് (ശനി) എരഞ്ഞിപ്പാലം മുതല് സിവില്സ്റ്റേഷന് വരെ സാമൂഹിക ബോധവല്ക്കരണ റാലി നടത്തും. റാലി സിറ്റി പൊലീസ് കമ്മീഷണര് ഷൗക്കത്തലി ഫ്ളാഗ് ഓഫ് ചെയ്യും. സിവില് സ്റ്റേഷന് പരിസരത്ത് നടക്കുന്ന പൊതു സമ്മേളനം അഡ്വ.കെ.ജയന്ത് എം.എല്.എ ഉദ്ഘാടനം ചെയ്യും.
വയോജന വകുപ്പ് രൂപീകരിച്ചതുപോലെ ഭിന്നശേഷി വകുപ്പും രൂപീകരിക്കണമെന്നും, പ്രിയദര്ശിനി ബസ്സുകളില് കാഴ്ച പരിമിതിയുള്ളവര്ക്കും സൗജന്യ യാത്ര അനുവദിക്കണമെന്നും അവര് ആവശ്യപ്പെട്ടു.
വാര്ത്താസമ്മേളനത്തില് കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്ഡ് ജില്ലാ പ്രസിഡണ്ട് അരവിന്ദന്.പി.വി, സംസ്ഥാന വൈസ് പ്രസിഡണ്ട് മണികണ്ഠന്.ജി, സില്ലാ സെക്രട്ടറി രവീന്ദ്രന്, ജോയന്റ് സെക്രട്ടറി ജസീല വി.ടി എന്നിവര് പങ്കെടുത്തു.
