കോര്‍വ സംസ്ഥാന സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കോര്‍വ സംസ്ഥാന സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : റെസിഡന്റ്സ് അസോസിയേഷനുകളുടെ ദേശീയ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് അസോസിയേഷന്‍സ് (കോര്‍വ) സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ എം കെ ബീരാന്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ എം പി രാമകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രെഡിഡണ്ടുമാരായ നൗഷാദ് എടവണ്ണ, കെ പി ജനാര്‍ദ്ദനന്‍, സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡണ്ട് കെ സതി ദേവി, ജില്ലാ വനിതാ കമ്മിറ്റി പ്രസിഡണ്ട് എന്‍ കെ ലീല, ജില്ലാ ജനറല്‍ സെക്രട്ടറി കെ വി ഷാബു, ജില്ലാ ട്രഷറര്‍ ടി എം ബാലകൃഷ്ണന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ശ്രീജ സുരേഷ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ഹരിദാസന്‍ പാലയില്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ പാറക്കാട്ട്, ആര്‍ എം സക്കറിയ, വി കെ സത്യനാഥന്‍, ടി ടി സാബു, കെ വി ഇസ്ഹാഖ്, എം പ്രേമലത തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

കോര്‍വ സംസ്ഥാന സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *