യുപിഐ പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതിനെതിരെ യുണൈറ്റഡ് മര്‍ച്ചന്റ്‌സ് പ്രതിഷേധ ധര്‍ണ്ണ

യുപിഐ പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതിനെതിരെ യുണൈറ്റഡ് മര്‍ച്ചന്റ്‌സ് പ്രതിഷേധ ധര്‍ണ്ണ

കോഴക്കോട് :യുപിഐ പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്തലാക്കണമെന്ന് യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ അഭിപ്രായപ്പെട്ടു.2000 ത്തിനു മുകളില്‍ വരുന്ന പര്‍ച്ചേസൂകള്‍ക്കു ചാര്‍ജ് ഈടാക്കുന്നത് സാധാരണ കച്ചവടക്കാരെയും ബുദ്ധിമുട്ടിലാക്കുമെന്ന് യോഗം വിലയിരുത്തി. കോഴിക്കോട് ഹെഡ് പോസ്റ്റോഫീസിനു മുമ്പില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ ജില്ലാ പ്രസിഡന്റ് ടി.പി.എ ഷഫീഖ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അലി അയന അധ്യക്ഷത വഹിച്ചു. ഫൈസല്‍ കൂട്ടമരം , കൃഷ്ണദാസ് കാക്കൂര്‍, സിപി ഫൈസല്‍, ജൈസല്‍ ,ഉമ്മര്‍കുട്ടി കരിയില്‍,ഒ. നാസര്‍, നൗഷാദ്, കെ എ നാസര്‍, സഫറുള്ളഖാന്‍, റസാഖ് എന്നിവര്‍ സംസാരിച്ചു.

 

 

 

യുപിഐ പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതിനെതിരെ
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് പ്രതിഷേധ ധര്‍ണ്ണ

 

Share

Leave a Reply

Your email address will not be published. Required fields are marked *