കണ്ണൂനീര്‍ തുള്ളികളെ പ്രണയിച്ച പെണ്‍കുട്ടി പുസ്തകം പ്രകാശനം ചെയ്തു

കണ്ണൂനീര്‍ തുള്ളികളെ പ്രണയിച്ച പെണ്‍കുട്ടി പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട്: തങ്കച്ചന്‍ ആന്റണി വയനാട് രചിച്ച കണ്ണുനീര്‍ തുള്ളികളെ പ്രണയിച്ച പെണ്‍കുട്ടി (ചെറുകഥാ സമാഹാരം) മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ കെ.എഫ്.ജോര്‍ജ്, നോവലിസ്റ്റ് കെ.ജി.രഘുനാഥിന് നല്‍കി പ്രകാശനം ചെയ്തു. തങ്കച്ചന്‍ ആന്റണി വയനാടിന് കുടുംബമൊന്നാകെ നല്‍കുന്ന പിന്തുണ മാതൃകാപരമാണെന്നും, എഴുത്തുകാരന്റെ മിടുക്ക് കാണിക്കാതെയുള്ള ലളിതമായതും, വായനക്കാരന് അനുഭവഭേദ്യമാവുന്നതുമായ കഥകളാണ് ഈ സമാഹാരത്തിലുള്ളതെന്ന് കെ.എഫ് ജോര്‍ജ് പറഞ്ഞു. കഥാകൃത്ത് കാര്യങ്ങള്‍ നേരെ പറയുന്നതും കഥകളിലൂടെ യാഥാര്‍ത്ഥ്യം പറയുന്നതും മികച്ച ശൈലിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ ജ്യോതിസ് പി കടയപ്രത്ത് പുസ്തക പരിചയം നടത്തി. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍, ലത്തീഫ് പറമ്പില്‍ (സര്‍ഗ്ഗം ബുക്‌സ്), തങ്കമ്മ ആന്റണി ആശംസകള്‍ നേര്‍ന്നു. സിസ്റ്റര്‍ ടെസ്സി ആന്റോ എസ് എച്ച് സ്വാഗതവും, തങ്കച്ചന്‍ ആന്റണി വയനാട് മറുമൊഴിയും നടത്തി.

 

കണ്ണൂനീര്‍ തുള്ളികളെ പ്രണയിച്ച പെണ്‍കുട്ടി
പുസ്തകം പ്രകാശനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *