കോഴിക്കോട്: ലഹരിക്കെതിരെ സിഎസ്‌ഐ മലബാര്‍ മഹായിടവക സംഘടിപ്പിക്കുന്ന തുഫാന്‍ – യാ (TOOFAN – YAA ) യൂത്ത് എഗെന്‍സ്റ്റ്് അഡിഷന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം നാളെ (1ന്) ഉച്ചക്ക് രണ്ട് മണിക്ക് ബി ഇ എം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹഗികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും. മഹായിടവക ബിഷപ്പ് റൈറ്റ്.റവറന്റ് ഡോ.റോയ്‌സ് മനോജ് വിക്ടര്‍ അധ്യക്ഷത വഹിക്കും. സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ആറുമാസക്കാലം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. യുവതയെ അണിനിരത്തി ലഹരിക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍ മഹായിടവകയുടെ കീഴിലെ 100ഓളം പള്ളികളിലും, 50ഓളം സ്‌കൂളുകളിലും കോളേജുകളിലും പദ്ധതി നടപ്പാക്കും. ബോധവല്‍ക്കരണ പരിപാടികള്‍, തൂഫാന്‍ വാരിയേഴ്‌സിനെ സജ്ജമാക്കല്‍, കോഴിക്കോട് സിറ്റി കേന്ദ്രമാക്കി കൗണ്‍സിലിംഗ് സെന്റര്‍, ഡി അഡിക്ഷന്‍ സെന്റര്‍ എന്നിവയിലൂടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ലേ സെക്രട്ടറി കെന്നത്ത് ലാസര്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ.സുഭാഷ് ആബേല്‍, വര്‍ക്കിംഗ് കമ്മറ്റിയംഗം റവ.ഡോ.ടി.ഐ.ജെയിംസ്, കോര്‍പ്പറേറ്റ് മാനേജര്‍ റവറന്റ് സുനില്‍ പുതിയോട്ടില്‍, ക്ലര്‍ജി സെക്രട്ടറി റവ. ജേക്കബ് ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.
സിഎസ്‌ഐ മലബാര്‍ മഹായിടവക
തൂഫാന്‍ – യാ നാളെ
