കോഴിക്കോട്: നവാസ് പൂനൂരെഴുതിയ മൂന്ന് പുതിയ ജീവചരിത്ര ഗ്രന്ഥങ്ങള്‍ സി എച്ച് ഓഡിറ്റോറിയത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളുടെ ജീവചരിത്രത്തിന്റെ ആദ്യ പ്രതി പാറക്കല്‍ അബ്ദുല്ല എം എല്‍ എ ഏറ്റുവാങ്ങി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ജീവചരിത്രം സുലൈമാന്‍ മേല്‍പ്പത്തൂരും, മുനവ്വറലി ശിഹാബ് തങ്ങളുടെ ജീവചരിത്രം എം എ റസാഖ് എം എല്‍ എയും പ്രകാശനം ചെയ്തു. ആദ്യ കോപ്പി മിസ്ഹബ് കിഴരിയൂര്‍ ഏറ്റുവാങ്ങി.
ഹരിതം ബുക്സ് ചെയര്മാന് പ്രതാപന് തായാട്ട് അദ്ധ്യക്ഷത വഹിച്ചു. ടി ടി ഇസ്മായില്‍, സൂപ്പി നരിക്കാട്ടേരി, ടി പി എം ജിഷാന്‍, ആഷിക് ചെലവൂര്‍,ഇബ്രാഹിം മുറിച്ചാണ്ടി, എസ് പി കുഞ്ഞമ്മദ്, കെ എ ഖാദര്‍, ഫൈസല്‍ ബാഫഖി തങ്ങള്‍ സംസാരിച്ചു. ടി മൊയ്തീന് കോയ സ്വാഗതവും കെ എം എ റഷീദ് നന്ദിയും പറഞ്ഞു.
നവാസ് പൂനൂരെഴുതിയ മൂന്ന് ജീവചരിത്ര
പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു
