ലഹരിയെ ഒഴിവാക്കി കായികത്തെ ചേര്‍ത്ത് പിടിക്കൂ: അര്‍ജന്റീനിയന്‍ കോച്ച് എവര്‍ അഡ്രിയാനൊ ഡിമാല്‍ഡെ

ലഹരിയെ ഒഴിവാക്കി കായികത്തെ ചേര്‍ത്ത് പിടിക്കൂ: അര്‍ജന്റീനിയന്‍ കോച്ച് എവര്‍ അഡ്രിയാനൊ ഡിമാല്‍ഡെ

കോഴിക്കോട് : ലഹരിക്ക് പകരം കായികത്തെ ചേര്‍ത്തുപിടിക്കണമെന്നും ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കണമെന്നും,കായികം കേവലം മത്സരവിജയത്തിനുള്ള വേദിയല്ലെന്നും അര്‍ജന്റീന കോച്ചും കാലിക്കറ്റ് എഫ്.സി മുഖ്യ പരിശീലകനുമായ എവര്‍ അഡ്രിയാനൊ ഡിമാല്‍ഡെ. സൗത്ത് ബീച്ച് കോതി മിനി സ്റ്റേഡിയത്തില്‍ നടന്ന പരപ്പില്‍ എം.എം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 2026-27 അധ്യയന വര്‍ഷത്തെ കായികമേള റനോവ 2026ന്റെ ദീപശിഖ സ്‌കൂളിലെ നാഷണല്‍ ജിംനാസ്റ്റിക് താരം മുഹമ്മദ് യാസീന് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓരോ വിദ്യാര്‍ത്ഥിയും തങ്ങളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് കായികരംഗത്ത് ഒരു ലക്ഷ്യം സ്വപ്നം കാണണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കായികരംഗത്ത് ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ എത്താനുള്ള വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വിദ്യാര്‍്തഥികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.

സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാനും പി.ടി.എ അധ്യക്ഷനുമായ കെ.വി ഇസ്ഹാക്ക് അധ്യക്ഷത വഹിച്ചു.കാലിക്കറ്റ് എഫ്.സി ഉപ പരിശീലകന്‍ ബിബി തോമസ്, അര്‍ജന്റീനിയന്‍ കളിക്കാരനും,ആര്‍സനല്‍ ക്ലബ് അംഗവും,കാലിക്കറ്റ് എഫ്.സി താരം അലക്‌സിസ് ഗാസ്റ്റോണ്‍ സോസ, കാലിക്കറ്റ് എഫ്.സി കളിക്കാരനുമായ മുഹമ്മദ് റോഷല്‍ പി.പി,സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ കെ.കെ ജലീല്‍,മുഹമ്മദ് ഹനീഫ, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ.റിയാസ്, പി.ടി.എ വൈസ് പ്രസിഡണ്ട് റാഫി മുഖദാര്‍, മദര്‍ പി.ടി.എ ചെയര്‍പേഴ്‌സണ്‍ ആയിഷ മെറീന,സ്റ്റാഫ് സെക്രട്ടറിമാരായ സാബിറ.എം, സി.സക്കരിയ്യ,പി. പി മൂസക്കുട്ടി,കായിക അധ്യാപകരായ മുഹമ്മദ് ഷമീം എം.ടി, സാബിത്ത് സി.പി എന്നിവരും സന്നിഹിതരായിരുന്നു. പി.ടി.എ കമ്മിറ്റി എക്‌സിക്യൂട്ടീവ് ഭാരവാഹികളായ എന്‍.വി മുനീര്‍ കോതിപ്പാലം,ഫരീദ എം.സി.വി,തെസ്നിം.ഡി,ബീവി എന്‍.പി,ഫസ്‌ന എന്നിവരും പങ്കെടുത്തു.

 

 

 

ലഹരിയെ ഒഴിവാക്കി കായികത്തെ ചേര്‍ത്ത് പിടിക്കൂ:
അര്‍ജന്റീനിയന്‍ കോച്ച് എവര്‍ അഡ്രിയാനൊ ഡിമാല്‍ഡെ

 

Share

Leave a Reply

Your email address will not be published. Required fields are marked *