തേജസ്വി യാദവിന്റെഅറസ്റ്റ്കാടത്തം:അനുചാക്കോ

തേജസ്വി യാദവിന്റെഅറസ്റ്റ്കാടത്തം:അനുചാക്കോ

കൊച്ചി: ബിഹാറിന്റെ പ്രതിപക്ഷ നേതാവും ജനാധിപത്യത്തിന്റെ ശക്തമായ ശബ്ദവുമായ തേജസ്വി യാദവിനെഅറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് കാടത്തവും ഫാസിസവും ജനാധിപത്യത്തോടുള്ള അവഹേളനവുമാണെന്ന്ആര്‍.ജെ.ഡിദേശീയ ജനറല്‍ സെക്രട്ടറി അനുചാക്കോ പ്രസ്താവനയില്‍ പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും, ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നടപടികളെ ചോദ്യം ചെയ്യുകയും ചെയ്യുക എന്നത് പ്രതിപക്ഷനേതാവിന്റെ ഉത്തരവാദിത്വവുംഅവകാശവുമാണ്. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ അറസ്റ്റ് പോലുള്ള നടപടികള്‍ ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. തേജസ്വി യാദവ് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ വ്യക്തിപരമായ വിഷയമല്ല.ജനാധിപത്യത്തിന് നേരെയുള്ളനീക്കങ്ങളെ ചെറുക്കാനാണ്. വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്നതല്ല ജനാധിപത്യം. അധികാരത്തോട് നിര്‍ഭയമായി വിയോജിക്കുന്ന ശബ്ദങ്ങളെ ഭയപ്പെടുത്തുന്നതും അടിച്ചമര്‍ത്തുന്നതുംജനാധിപത്യരീതിയല്ല. ഒരു നേതാവിന്റെ ശബ്ദം അടച്ചുപൂട്ടിയാല്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ അവസാനിക്കില്ല. ചോദ്യങ്ങള്‍ കൂടുതല്‍ ശക്തമായി ആവര്‍ത്തിച്ച് ഉയരും. ജനാധിപത്യത്തില്‍ പ്രതിപക്ഷം ശത്രുവല്ലെന്ന് ഭരണാധികാരികള്‍ തിരിച്ചറിയണം. ജനാധിപത്യത്തിന്റെകാവല്‍ക്കാരനാണ്. തേജസ്വി യാദവിനെതിരായ നടപടിയില്‍ശക്തമായി പ്രതിഷേധിക്കുന്നു.

 

 

തേജസ്വി യാദവിന്റെഅറസ്റ്റ്കാടത്തം:അനുചാക്കോ

 

 

Share

Leave a Reply

Your email address will not be published. Required fields are marked *