കോഴിക്കോട്: നവോത്ഥാന ചിന്തകനും അലിഗഡ് യൂണിവേഴ്‌സിറ്റി സ്ഥാപകനുമായ സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ 219 ആം ജന്മദിനത്തോനുബന്ധിച്ച് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ഒക്ടോബര്‍ 17ന് കോഴിക്കോട് സംഘടിപ്പിക്കുന്ന സര്‍ സയ്യിദ് ദിനാഘോഷത്തിന്റെ ലോഗോ പ്രകാശനം കാലിക്കറ്റ് പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം
ഡയറക്ടര്‍ ടി.വേലായുധന്‍, മൗലാനാ അബുല്‍കലാം ആസാദ് ഫൗണ്ടേഷന്‍ (കേരള) സംസ്ഥാന പ്രസിഡണ്ട് എം.കെ ബീരാന് നല്‍കി പ്രകാശനം ചെയ്തു. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, പി.ടി നിസാര്‍, അജേഷ് അത്തോളി, എവി ഫര്‍ദിസ്, അഫ്‌സല്‍ കോളിക്കല്‍, കെവി റിയാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
