ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഭിന്നിപ്പ് രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി നേരിടണം അഡ്വ. പി.എം നിയാസ്

കോഴിക്കോട്: ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഭിന്നിപ്പ് രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി നേരിടണമെന്നും ഇന്ദിരാജി സോഷ്യല്‍ കള്‍ച്ചറല്‍ ഫോറം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. പി.എം നിയാസ് പറഞ്ഞു. പതിമൂന്ന് കോടിയോളം വോട്ടര്‍മാരുടെ വോട്ടവകാശം നിഷേധിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ജയിലിലടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് നിസാര്‍ പുനത്തില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍ കെ രാമചന്ദ്രന്‍ മാസ്റ്റര്‍, യു.ഡി.എഫ് ചെയര്‍മാന്‍ വി.ഡി ജോസ്, എം.കെ ബീരാന്‍, സിനിമാതാരം നിസാര്‍ മാമുക്കോയ ഇന്ദിരാജി സോഷ്യല്‍ കള്‍ച്ചര്‍ ഫോറം ജന: സെക്രട്ടറി സക്കരിയ പള്ളി ക്കണ്ടി, അഡ്വ : കെ.എം കാദിരി, അഡ്വ :എ.ഇ മാത്യു, രാജീവന്‍ കൊളത്തൂര്‍, രമേശ് അമ്പലകോത്ത്, ശങ്കരന്‍ നടുവണ്ണൂര്‍, നാസര്‍ ഉസൈന്‍, കെ. എന്‍.എ അമീര്‍, എം.പി രാമകൃഷ്ണന്‍, എം.എ കോയ, വാടിയില്‍ റഫീഖ് എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *