കോഴിക്കോട്: കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ കുതിരവട്ടം മാനസികാരോഗ്യ ആശുപത്രി ശൂചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനം വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ഉദയകുമാര്‍ ഉല്‍ഘാടനം ചെയ്തു. കെ പി എ ജില്ലാ പ്രസിഡണ്ട് സോമന്‍ കെ. അധ്യക്ഷത വഹിച്ചു.ആശുപത്രി ആര്‍ എം ഒ ഡോക്ടര്‍ പ്രശാന്ത്, വാര്‍ഡ് കണ്‍വീനര്‍ ലിത, കെ പി എ സംസ്ഥാന വൈസ് പ്രസിഡണ്ട് എം എസ് വികാസ്, സംസ്ഥാന കമ്മിറ്റി അംഗം എസ് സുമേദ് കുമാര്‍, വനിതാ വിംഗ് ചെയര്‍പേഴ്സണ്‍ രാധ, നഴ്സിംഗ് സുപ്രണ്ട് രജനി, ഹെഡ് നഴ്സ് ബിന്നി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ സെക്രട്ടറി പ്രിയാജു സ്വാഗതവും, ജില്ലാ ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
കെ പി എ സിറ്റി നോര്‍ത്ത് മേഖല സെക്രട്ടറി സി പ്രശാന്ത്, സൗത്ത് മേഖല സെക്രട്ടറി ബിന്‍ലാല്‍ , സംസ്ഥാന സെക്രട്ടറി കെ രമേഷ് എന്നിവര്‍ ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍ക്കി. ജില്ലാ ഭാരവാഹികള്‍ മേഖലാ ഭാരവാഹികള്‍ വനിതാ വിംഗ് പ്രവര്‍ത്തകര്‍, അംഗങ്ങള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
കെ പി എ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍
ഗാന്ധിജയന്തി ദിനത്തില്‍ കുതിരവട്ടം മാനസികാരോഗ്യ ആശുപത്രി ശൂചീകരിച്ചു.
