ഴിക്കോട്: കേരളത്തിലെ ഫര്‍ണിച്ചര്‍ രംഗത്ത് പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ച്, 91 വര്‍ഷത്തെ പാരമ്പര്യമുള്ള സോഡിയ (ZODYA)യുടെ അഞ്ച് ഷോറൂമുകള്‍ ഒരേസമയം കോഴിക്കോട് ഹൈലൈറ്റ് മാള്‍, കണ്ണൂര്‍, മുക്കം, ഉള്ളേരി, ഒളവണ്ണ എന്നിവിടങ്ങളില്‍ ഉദ്ഘാടനം ചെയ്തു. പതിവ് ഉദ്ഘാടനരീതികളില്‍ നിന്ന് വ്യത്യസ്തമായി, ഈ അഞ്ച് ഷോറൂമുകളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചത് അതത് പ്രദേശങ്ങളിലെ അഞ്ച് ഓട്ടോ ഡ്രൈവര്‍മാരാണ്.
വര്‍ഷങ്ങളായി ഓരോ നാട്ടിലെയും ജനങ്ങളുടെ യാത്രകളിലും ദൈനംദിന ജീവിതത്തിലും സജീവ സാന്നിധ്യമായ ഓട്ടോ ഡ്രൈവര്‍മാരെ ആദരിച്ചുകൊണ്ടുള്ള ഈ ഉദ്ഘാടനരീതി ജനശ്രദ്ധ നേടി.വലിയ താരങ്ങളെയോ പ്രമുഖരെയോ ഉദ്ഘാടകരാക്കുന്നതിന് പകരം, സാധാരണക്കാരില്‍ ഒരാളെ തന്നെ ഉദ്ഘാടകനാക്കിയത് സോഡിയയുടെ ജനകീയ സമീപനത്തിന്റെ ഭാഗമായാണ്.
ഇടനിലക്കാരില്ലാതെ ഫാക്ടറിയില്‍ നിന്ന് നേരിട്ട് ഫര്‍ണിച്ചര്‍ എത്തിക്കുന്നതിനാല്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് സോഡിയയുടെ ലക്ഷ്യമെന്ന് ഭാരവാഹികളായ മാനേജിംഗ് ഡയറക്ടര്‍ നസീര്‍ കെ.പി., ചെയര്‍മാന്‍ ഹാരിസ് കെ.പി എന്നിവര്‍ പറഞ്ഞു.
ഫര്‍ണിച്ചറിന് പുറമേ, ഒരു വീട്ടിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളായ യൂട്ടിലിറ്റി, ഡെക്കോര്‍ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരവും സോഡിയയില്‍ ലഭ്യമാണ്.
49 രൂപ മുതല്‍ ആരംഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരം എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും അവരുടെ ബജറ്റിന് അനുയോജ്യമായ രീതിയില്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ഓരോ വീടിന്റെയും ആവശ്യങ്ങളും ലഭ്യമായ സ്‌പേസും വ്യത്യസ്തമാണെന്ന തിരിച്ചറിവില്‍, ഉപഭോക്താക്കളുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാനും ആവശ്യമായിടത്ത് കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ പ്രയോജനപ്പെടുത്താനും സോഡിയ സൗകര്യമൊരുക്കുന്നു.
ഷോറൂം അനുഭവത്തിനൊപ്പം, സോഡിയയുടെ വെബ്‌സൈറ്റ് വഴിയും ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാനും തിരഞ്ഞെടുക്കാനും വാങ്ങാനും സാധിക്കും.
ഗ്രാന്‍ഡ് ഓപ്പണിംഗിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി മെഗാ ലക്കി ഡ്രോ കോണ്‍ടെസ്റ്റും സോഡിയ അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് ആക്ടിവ സ്‌കൂട്ടറുകള്‍, 50 ബെഡ്‌റൂം സെറ്റുകള്‍, 1,000 രൂപ വീതമുള്ള വീതമുള്ള 500 ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവയാണ് മെഗാ സമ്മാനങ്ങള്‍. കൂടാതെ ഓണക്കാലത്തോടനുബന്ധിച്ച് 3,000 ഓട്ടോതൊഴിലാളികളുടെ വീടുകളിലേക്ക് 1,000 രൂപ വിലമതിക്കുന്ന സന്തോഷ കിറ്റുകളും സോഡിയ എത്തിക്കുന്നുണ്ട്.
വ്യത്യസ്തമായ ഒരു ഉദ്ഘാടനം;
സോഡിയയുടെ അഞ്ച് ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തത് പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാര്‍
