ശബരിമല കൊള്ള; ആരെയും വെറുതെ വിടരുത്

ശബരിമല കൊള്ള; ആരെയും വെറുതെ വിടരുത്

                ശബരിമലയില്‍ നടന്ന സ്വര്‍ണ്ണ കൊള്ളയില്‍ അതിശക്തമായ നടപടികളാണ് വേണ്ടത്. സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്‍പില്‍ കൊണ്ട്‌വരണം. ഹൈക്കോടതി നിശ്ചയിച്ച എസ് ഐ ടി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണം. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വി.എസ്.പ്രശാന്തും അറസ്റ്റിലായിരിക്കുകയാണ്. ഇതോടെ പിണറായി സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം പ്രസിഡണ്ടായിരുന്ന മൂന്ന് പേരും സ്വര്‍ണ്ണ കൊള്ള കേസില്‍ അറസ്റ്റിലായിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സര്‍ക്കാരിന് ഏറ്റ പ്രധാന തിരിച്ചടികള്‍ക്കുള്ള കാരണങ്ങളിലൊന്ന് ശബരിമല സ്വര്‍ണ്ണ കൊള്ളയായിരുന്നു. സിപിഎം, പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ യഥാസമയം നടപടിയെടുക്കുകയും, അവരെ തള്ളിപ്പറയുകയും ചെയ്യാത്തതും വലിയ കോട്ടമുണ്ടാക്കിയിരുന്നു.
ഭക്ത ജനങ്ങള്‍ വിശ്വാസ പൂര്‍വ്വം ക്ഷേത്രത്തിലേക്ക് നല്‍കുന്ന പണം കവരുന്നവര്‍ ആരായാലും അവരെ തുറുങ്കിലടക്കണം. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ നടന്ന പണം തട്ടിപ്പ് രാജ്യത്തെ നടുക്കിയിരിക്കുകയാണ്. അവിടെ നടന്ന തട്ടിപ്പില്‍ പങ്കെടുത്തവരെയും കണ്ടെത്തി കര്‍ശന ശിക്ഷ നല്‍കണം. ആരാധനാലയങ്ങളുടെ സമ്പത്ത് കൈകാര്യം ചെയ്യുന്നത് നിരീക്ഷിക്കാന്‍ ഫലപ്രദമായ സംവിധാനം വേണമെന്നതാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇതിനാവശ്യമായ കാര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളേണ്ടതാണ്.

ശബരിമല കൊള്ള; ആരെയും വെറുതെ വിടരുത്

Share

Leave a Reply

Your email address will not be published. Required fields are marked *