കോഴിക്കോട്: കള്‍ച്ചറല്‍ ആര്‍ട്ട് ആന്റ് ലിറ്റററി ഫോറം ദുബായ് (കാഫ്) ഏര്‍പ്പെടുത്തിയ 2026 ലെ പുരസ്ക്കാരം പി.സുരേഷിന്റെ ‘മറതി’ (നോവല്‍) തെരഞ്ഞടുക്കപ്പെട്ടതായി പുരസ്ക്കാര നിര്‍ണ്ണയ സമിതിയംഗം ഡോ.സി.ഗണേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഗസ്ത് 15ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് കെ.പി.കേശവമേനോന് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് എഴുത്തുകാരന് സുഭാഷ് ചന്ദ്രന് പുരസ്ക്കാരം സമ്മാനിക്കും. എഴുത്തുകാരന് ഡോ.പി.പവിത്രന്, ‘നോവലിലെ സൗന്ദര്യവും, രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും.
പുരസ്ക്കാര ജേതാവിന് 25,000 രൂപയും ആര്‍ട്ടിസ്റ്റ് നിസാര്‍ ഇബ്രാഹിം രൂപ കല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും സമര്‍പ്പിക്കും. വ്യത്യസ്ത രാജ്യങ്ങളിലെ 15 എഴുത്തുകാരികളുടെ അനുഭവങ്ങളും,ഓര്‍മ്മകളും ഉള്‍പ്പെടുത്തി കാഫ് ദുബൈ പ്രസിദ്ധീകരിച്ച ‘പെണ്ണായനങ്ങളുടെ ഭൂപടങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. എഴുത്തുകാരികളായ ഷീല ടോമി, ഷബിനി വാസുദേവ് എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ ഫൈസല്‍ ബാവ, കാഫ് ദുബൈ പ്രവര്‍ത്തകരായ കെ.ഗോപിനാഥന്, റസീന.കെ.പി എന്നിവരും പങ്കെടുത്തു.
കാഫ് ദുബായ് നോവല്‍ പുരസ്ക്കാരം – 2026 പി.സുരേഷിന്
