തൃശൂര്‍ : മലയാളത്തിന്റെ പ്രണയ കവി ചങ്ങമ്പുഴയുടെ 78-ാം ചരമവാര്‍ഷികദിനത്തില്‍ അനുസ്മരണവും സാഹിത്യസംഗമവും നടത്തി. ചങ്ങമ്പുഴ അനുസ്മരണ സമിതി,സദ്ഭാവന ബുക്സ്, പഞ്ചാക്ഷരം ബുക്സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തില്‍ നടന്ന ചടങ്ങ് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എംപി സുരേന്ദ്രന് ഉദ്ഘാടനം ചെയതു. സദ്ഭാവന ബുക്സ് എഡിറ്റര്‍ സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു. ചങ്ങമ്പുഴ സ്മാരക പുരസ്കാരങ്ങള്‍
മഹാത്മ ഗാന്ധി യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയരക്ടറും ചങ്ങമ്പുഴയുടെ ചെറുമകനുമായ ഡോ. ഹരികുമാര്‍ ചങ്ങമ്പുഴ സമര്‍പ്പിച്ചു. സാഹിത്യകാരന് എം.എസ് ബാലകൃഷ്ണന് ചങ്ങമ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചാക്ഷരം ബുക്സ് എഡിറ്റര്‍ ഇആര്‍ ഉണ്ണി, അനില്‍ സമ്രാട്ട്, മണിമേഖല. എസ്, ജയന്തി വില്ലടം എന്നിവര്‍ പ്രസംഗിച്ചു. ബാല ആങ്കാരത്ത്, കവിത വിശ്വനാഥ്, ട്രീസ. കെവി (കവിത), പുരുഷു കക്കോടി, ആറ്റൂര്‍ സന്തോഷ് കുമാര്‍, ഹബീബ (നോവല്‍), ഡോ. സനല്‍ കൃഷ്ണന്, തങ്ക ടീച്ചര്‍ കടവല്ലൂര്‍ (കഥ), എംഎസ് ഗോവിന്ദന്‍കുട്ടി, ചെമ്പോളി ശ്രീനിവാസന്, മുഹമ്മദ് അഷറഫ് കെഎം ( സാഹിതി ), സലി കെഎസ്, ദിവാകരന് തെക്കയില്‍, സുമ പള്ളിപ്രം, സൗമി മട്ടന്നൂര്‍ (ബാലസാഹിത്യം), ഗോപന് ചരുവിള ( പ്രതിഭ ) എന്നിവര്‍ക്ക് ചങ്ങമ്പുഴ സ്മാരക പുരസ്കാരങ്ങള്‍ ഡോ. ഹരികുമാര്‍ ചങ്ങമ്പുഴ സമര്‍പ്പിച്ചു. ചങ്ങമ്പുഴക്കവിത ‘വാഴക്കുല’ യുടെ നൃത്താവിഷ്കാരം 50 വേദി പിന്നിട്ട ഗീത മേലേഴത്തിനെയും കൂത്തുപറമ്പ് ലാസ്യാംഗിക സ്കൂള്‍ ഓഫ് ആര്‍ട്സ് ഡയരക്ടര്‍ ആതിര ഓമനക്കുട്ടനെയും ആദരിച്ചു. അക്ഷരഗുരു കവിയൂര്‍ കാവ്യപ്രതിഭ പുരസ്കാരം ശ്രീശുഭയ്ക്ക് എംപി സുരേന്ദ്രന് സമ്മാനിച്ചു. ബാല ആങ്കാരത്ത്, എംഎസ് ബാലകൃഷ്ണന്, ശ്രീശുഭ, ദിവാകരന് തെക്കയില്‍, പുരുഷു കക്കോടി, സൗമി മട്ടന്നൂര്‍, ഗീത മേലേഴത്ത് എന്നിവര്‍ കവിതകള്‍ ആലപിച്ചു. ആതിര ഓമനക്കുട്ടന് ചങ്ങമ്പുഴക്കവിത ‘പൊന്‍പുലരി’ യുടെ നൃത്താവിഷ്കാരം നടത്തി.
