അക്കാദമിക് ഷോപ്പിംഗിന് ഇനി എജ്യൂമാര്‍ട്ട് പ്ലസ് ഷോറൂം

അക്കാദമിക് ഷോപ്പിംഗിന് ഇനി എജ്യൂമാര്‍ട്ട് പ്ലസ് ഷോറൂം

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫീസുകള്‍ക്കും ഏറെ ഉപകാരപ്രദമായി കേരളത്തിലെ ഏറ്റവും വലിയ അക്കാദമിക് ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ എജ്യൂമാര്‍ട്ട് പ്ലസ് (Edumart Plus) ന്റെ ഏറ്റവും പുതിയ ബഹുനില ഷോറൂം കോഴിക്കോട് നഗരത്തില്‍ അരയിടത്ത്പാലം ഫ്‌ലൈ ഓവറിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഒ. സദാശിവന്‍, പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ നൂര്‍ ജലീല, ബി.എന്‍.ഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷെരീഫ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
പഠന-ഓഫീസ് ആവശ്യങ്ങള്‍ക്കുള്ളതെല്ലാം ഒരൊറ്റ മേല്‍ക്കൂരയ്ക്ക് കീഴില്‍ ഏറ്റവും ആകര്‍ഷകമായ വിലക്കുറവില്‍ ലഭ്യമാക്കുക എന്നതാണ് എജ്യൂമാര്‍ട്ട് പ്ലസിന്റെ പ്രത്യേകത. സ്‌കൂള്‍, കോളേജ് തലങ്ങളിലെ എല്ലാവിധ പാഠപുസ്തകങ്ങളും റഫറന്‍സ് ഗ്രന്ഥങ്ങളും, കോര്‍പ്പറേറ്റ് ഓഫീസുകള്‍ക്കായുള്ള വിപുലമായ സ്റ്റേഷനറി ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്.

 

 

അക്കാദമിക് ഷോപ്പിംഗിന് ഇനി എജ്യൂമാര്‍ട്ട് പ്ലസ് ഷോറൂം

 

Share

Leave a Reply

Your email address will not be published. Required fields are marked *