ഇന്ന് അറഫാ സംഗമം; നടക്കുന്നത് ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങ്

ഇന്ന് അറഫാ സംഗമം; നടക്കുന്നത് ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങ്

ഇന്ന് അറഫാ സംഗമം; നടക്കുന്നത് ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങ്

മിനാ: ലക്ഷക്കണക്കിന് വിശ്വാസികള്‍ ഇന്ന് ഹജ്ജ് കര്‍മത്തിന്റെ ഏറ്റവും പ്രധാന തൂണായ അറഫാ സംഗമത്തിനായി ഒത്തുചേരും. ഇന്നലെ മിനായില്‍ തര്‍വിയത്ത് ദിനം പൂര്‍ത്തിയാക്കിയ തീര്‍ഥാടകര്‍, ഇന്ന് പുലര്‍ച്ചെയോടെത്തന്നെ പ്രാര്‍ഥനാനിര്‍ഭരമായി അറഫാ മൈതാനിയിലേക്ക് നീങ്ങിത്തുടങ്ങി.

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ തിങ്കളാഴ്ച മിനായിലെ തമ്പുകളില്‍ തര്‍വിയത്ത് ദിനം പൂര്‍ത്തിയാക്കി പ്രാര്‍ഥനകളില്‍ മുഴുകിയിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ (സ്വ. അ) ചര്യ (സുന്നത്ത്) പിന്‍പറ്റി മിനായില്‍ രാപ്പാര്‍ത്ത ശേഷമാണ് ഇന്നു (സൗദിയില്‍ ദുല്‍ഹിജ്ജ ഒമ്പത്) പുലര്‍ച്ചെയോടെ തീര്‍ഥാടകര്‍ ഹജ്ജിന്റെ മഹാസംഗമ ഭൂമിയായ അറഫയിലേക്ക് പുറപ്പെട്ടത്.

അറഫയിലെ പകല്‍ സമയത്തെ പ്രാര്‍ഥനകള്‍ക്ക് ശേഷം, സൂര്യനസ്തമിക്കുന്നതോടെ തീര്‍ഥാടകര്‍ മുസ്ദലിഫ ലക്ഷ്യമാക്കി നീങ്ങും. തുടര്‍ന്ന് അവിടെ രാപ്പാര്‍ത്ത ശേഷമായിരിക്കും ജംറകളിലെ കല്ലേറ് കര്‍മങ്ങള്‍ക്കായി അവര്‍ വീണ്ടും മിനായിലേക്ക് മടങ്ങുക. കനത്ത സുരക്ഷാ-ആരോഗ്യ സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് തീര്‍ഥാടക പ്രവാഹം അറഫയിലേക്ക് നീങ്ങുന്നത്.

മിനായിലേക്കുള്ള തീര്‍ഥാടകരുടെ വരവ് അങ്ങേയറ്റം സുഗമവും വ്യവസ്ഥാപിതവുമായിരുന്നുവെന്ന് സഊദി അധികൃതര്‍ വ്യക്തമാക്കി. വിവിധ സുരക്ഷാ, ആരോഗ്യ, സേവന വിഭാഗങ്ങള്‍ ക്രോഡീകരിച്ച് നടത്തിയ ഫീല്‍ഡ് നിരീക്ഷണങ്ങള്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ പരിചരണവും സൗകര്യങ്ങളും കൃത്യസമയത്ത് ലഭ്യമാക്കി.

മക്കയിലും പുണ്യസ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്ക് സേവനമേകാന്‍ സഊദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന് കീഴിലുള്ള ‘നുസുക് കെയര്‍’ 38 പ്രധാന കേന്ദ്രങ്ങളും 160-ലധികം അനുബന്ധ സേവന കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പതിനൊന്നിലധികം ഭാഷകള്‍ സംസാരിക്കുന്ന ഫീല്‍ഡ് ടീമുകള്‍ വഴി ഇതുവരെ ഒരു ലക്ഷത്തി എണ്‍പതിനായിരത്തിലധികം സേവനങ്ങളാണ് മന്ത്രാലയം തീര്‍ഥാടകര്‍ക്കായി നല്‍കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *