അരൂര്‍:ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷ പരിപാടികള്‍ അരൂര്‍ ഗ്രാമ തീരം ഓഡിറ്റോറിയത്തില്‍ അത്തം നാളില്‍ നടന്നു.
ബാങ്കിലെ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്ത ആഘോഷപരിപാടിയില്‍ സംഘം പ്രസിഡന്റ് പി സുരേന്ദ്രന് മാസ്റ്റര്‍ സെക്രട്ടറി ഷാനിഷ്, ഭരണസമിതി അംഗങ്ങളും സഹകരണ വകുപ്പ് യൂണിറ്റ് ഇന്‍സ്പെക്ടറും പങ്കെടുത്തു. മ്യൂസിക്കല്‍ ചെയര്‍, കമ്പവലി, ഓണപാട്ടുകള്‍ ഓണാഘോഷ പരിപാടികള്‍ക്കു മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണ സദ്യയും വര്‍ണ്ണ ശബളമായ പൂക്കളവും ഒരുക്കി.
ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഓണാഘോഷം നടത്തി
