കോഴിക്കോട്: ഇ.എന്‍.ടി ചികിത്സാരംഗത്ത് കാല്‍നൂറ്റാണ്ടിന്റെ സേവനമികവുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്. കേരളത്തിലെ ആദ്യ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ കേന്ദ്രം എന്ന ബഹുമതിയുള്ള ആശുപത്രിയിലെ ഇ.എന്‍.ടി വിഭാഗം രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ മുഖ്യാതിഥിയായി. ആഘോഷങ്ങളുടെ ഉദ്ഘാടനം ഡോ. എം.കെ. മുനീര്‍ എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ ഇ.എന്‍.ടി വിഭാഗം മേധാവി ഡോ. രവി.എ , സഹപ്രവര്‍ത്തകരെയും ഡോ. ആസാദ് മൂപ്പന്‍ ആദരിച്ചു.
‘അശരണര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ ശ്രുതിതരംഗം പദ്ധതിക്ക് പ്രചോദനമായത് ആസ്റ്റര്‍ മിംസിന്റെ പ്രവര്‍ത്തനങ്ങളാണ്. ഈ പദ്ധതിയിലൂടെ അന്ന് 650-ഓളം പേര്‍ക്ക് പുതിയൊരു ജീവിതം നല്‍കാന്‍ സാധിച്ചു എന്നത് തന്റെ ജീവിതത്തിലെ വലിയ നേട്ടമായി കാണുന്നതെന്നും’ ഡോ.എം.കെ മുനീര്‍ എംഎല്‍എ പറഞ്ഞു.
കേരളത്തില്‍ ആദ്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ വിജയകരമായി നിര്‍വ്വഹിച്ചത് ആസ്റ്റര്‍ മിംസ് കൈവരിച്ച പ്രധാന നേട്ടങ്ങളിലൊന്നാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ആസാദ് മൂപ്പന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ സമാനതകളില്ലാത്ത മുന്നേറ്റമാണ് ഈ വിഭാഗം നടത്തിയത്. 25,799 വിജയകരമായ ശസ്ത്രക്രിയകളും 7,22,009 ഒ.പി കണ്‍സള്‍ട്ടേഷനുകളും പൂര്‍ത്തിയാക്കി മികച്ച ചികിത്സാ കേന്ദ്രമായി മാറി. വരും വര്‍ഷങ്ങളില്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ഇ.എന്‍.ടി ചികിത്സാ രംഗത്ത് കൂടുതല്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ആസ്റ്റര്‍ മിംസ് ഡയറക്ടര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍, ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴിക്കോട് ആസ്റ്റര്‍ മിംസ് ഇ.എന്‍.ടി വിഭാഗം രജതജൂബിലി നിറവില്‍
