കോഴിക്കോട് :സിവില്‍ സ്റ്റേഷന് നോര്‍ത്ത് പ്രദേശത്തെ റെസിഡന്‍സ് അസോസിയേഷനായ സമ്പര്‍ക്ക വേദി വാര്‍ഷികം ആഘോഷിച്ചു. വൈസ് പ്രസിഡന്റ് ടി. പി. വാസുവിന്റെ അധ്യക്ഷത വഹിച്ചു.യോഗത്തില്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് സമ്പര്‍ക്ക വേദി പതിനായിരം രൂപ സംഭാവന നല്കി. സൊസൈറ്റി പ്രസിഡന്റ് കെ. സുഹ്റ, കോര്‍ഡിനേറ്റര്‍ പി. കെ. സാജന് എന്നിവര്‍ ഏറ്റുവാങ്ങി. സെക്രട്ടറി പ്രജീന്‍ നരിക്കുനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. മുകുന്ദന് പ്രസംഗിച്ചു. കണ്‍വീനര്‍ വിനീത കുഞ്ഞനന്തന് സ്വാഗതവും ട്രഷറര്‍ മാത്യൂസ് വര്‍ഗീസ് നന്ദിയും പറഞ്ഞു.
വേദി അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും എം ഡി എസ് ബാന്‍ഡിന്റെ ഗാനമേളയും അരങ്ങേറി.
സമ്പര്‍ക്ക വേദി വാര്‍ഷികം ആഘോഷിച്ചു
