കോഴിക്കോട്: സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം.സംസ്ഥാനത്ത് ഇന്നു ഗ്രാമിന് 180 രൂപ വര്‍ധിച്ച് 13,835 രൂപയിലെത്തി. പവന് 1440 രൂപ ഉയര്‍ന്ന് 1,10,680 രൂപയിലെത്തി. ചെറിയ ഒരു ഗ്യാപിന് ശേഷം രാജ്യാന്തരവില ഉയര്‍ന്നത് കേരളത്തിലും വില കൂടാനിടയാക്കി.ഡോളര്‍ മൂല്യം കൂടിയതാണ്് സ്വര്‍ണവിലയെ വീഴ്ത്തിയത്. വില്‍പ്പനയില്‍ വര്‍ദ്ധനവ് കൂടിയപ്പോള്‍ വിലയും കൂടുകയായിരുന്നു.
കേരളത്തില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിര്‍ണയപ്രകാരം 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 150 രൂപ ഉയര്‍ന്ന് 11,435 രൂപയായി. വെള്ളിവില മാറിയില്ല; ഗ്രാമിന് 250 രൂപ. കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) 150 രൂപ ഉയര്‍ത്തി 11,370 രൂപയാണ് 18 കാരറ്റ് സ്വര്‍ണത്തിന് നിശ്ചയിച്ചത്. വെള്ളിക്ക് ഇവരും ഈടാക്കുന്ന വില 250 രൂപ.
ഇറാന്‍, യു എസ്-ഇസ്രയേല്‍ യുദ്ധവും ഒരു പരിധിവരെ സ്വര്‍ണ്ണവില കൂടാന്‍ കാരണമാണ്.
