കോഴിക്കോട്: കേരളത്തെ പുരോഗതിയിലേക്ക് നയിച്ച പ്രവാസി സമൂഹത്തെ എക്കാലവും ചേത്തുപിടിച്ചത് ഇടതുപക്ഷ സര്ക്കരാണെന്ന് കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി സി.വി.ഇഖ്ബാല്‍ പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. പ്രവാസികള്‍ക്കു വേണ്ടി ആദ്യമായി പ്രവാസി കാര്യ വകുപ്പ് രൂപീകരിച്ചത് ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. പിന്നീട് പ്രവാസി ക്ഷേമത്തിനുവേണ്ടി നോര്‍ക്ക വകുപ്പ് ആരംഭിക്കുന്നതും പ്രവാസി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കുന്നതും ഇടതു മുന്നണി സര്ക്കരുകളായിരുന്നു. പ്രവാസികള്‍ക്ക് ക്ഷേമ നിധിയും പെന്ഷന് പദ്ധതിയും, ചികിത്സ, വിവാഹം, കച്ചവടം ഉള്‍പ്പെടെയുള്ള മേഖലകള്‍ക്കായി ക്ഷേമ പദ്ധതികള്‍ ആവിഷ്ക്കരിച്ചതും ഇടതു മുന്നണി സര്‍ക്കാരാണ്. ലോകത്തെല്ലായിടത്തുമുള്ള മലയാളികളെ ഏകോപിപ്പിച്ച് അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ലോക കേരള സഭ രൂപീകരിച്ചതും പിണറായി സര്‍ക്കാരാണ്. പ്രവാസി പെന്ഷന് 500 രൂപയില്‍ നിന്ന് ഇന്ന 3000 രൂപയിലേക്കെത്തിച്ചതും ഇടതു മുന്നണി സര്‍ക്കാരുകളാണ്. പ്രവാസികളുടെ പ്രതിനിധികള്‍ക്ക് ലോക കേരള സഭാംഗം എന്ന പദവി നല്കി അവരെ ആദരിച്ചതും പിണറായി സര്‍ക്കാരാണ്. പ്രവാസി പെന്ഷന് 7000 രൂപയാക്കി വര്‍ദ്ധിപ്പിക്കുമെന്ന് ഇടതു മുന്നണി ഉറപ്പ് നല്‍കുന്നുണ്ട്. ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ ആരോഗ്യ സുരക്ഷക്കായി നോര്‍ക്ക കെയര്‍ ഇന്‍ഷൂറന്‍സ് പദ്ധതി ആവിഷ്ക്കരിച്ചു.
അനീതിക്കെതിരെ പ്രവാസിക്ക് നാട്ടില്‍ പ്രത്യേക സുരക്ഷ, വിദേശത്ത് നിയമപ്രശ്നങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം, കുടുംബശ്രീ മാതൃകയില്‍ മടങ്ങിയെത്തിയവരുടെ കൂട്ടായ്മയും തൊഴില്‍ പദ്ധതികളും, ചതിക്കുഴികളില്‍ വീഴാത്ത സുരക്ഷിത പ്രവാസം ഉറപ്പാക്കുന്ന ഓപ്പറേഷന് ശുഭയാത്ര, നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷനിലൂടെ ചുവപ്പുനാടകളില്ലാതെ നിക്ഷേപം നടത്താന്‍ പ്രവാസിക്ക് പത്യേക സംവിധാനം, പ്രവാസി മക്കളുടെ പഠനത്തിനായി പ്രത്യേക സ്കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയെല്ലാം എല്‍ഡിഎഫ് സര്‍ക്കാരാണ് നടപ്പിലാക്കിയത്. പ്രവാസി ക്ഷേമത്തിനുവേണ്ടി എക്കാലത്തും നിലകൊണ്ടിട്ടുള്ള ഇടതു മുന്നണി സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചക്കായി ഓരോ പ്രവാസികളും വോട്ടവകാശം വിനിയോഗിക്കണമെന്നും തുടര്‍ ഭരണം ഉറപ്പുവരുത്തണമെന്നും സി വി ഇഖ്ബാല്‍ അഭ്യര്‍ത്ഥിച്ചു.
