മലയാള സാഹിത്യ മേഖലയില്‍ ശ്രദ്ധേയ സംഭാവനകളര്‍പ്പിച്ച അനുഗ്രഹീത എഴുത്തുകാരന്‍ മുണ്ട്യാടി ദാമോദരന്‍ രചിച്ച തേവര്‍ വെള്ളന്‍, തച്ചോളി ഒതേനന്‍, പിന്നെ ഞങ്ങളും (ലേഖന സമാഹാരം) പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ഉടന്‍ പ്രസിദ്ധീകരിക്കും. വെള്ളന്‍ ദൈവത്തെ കുറിച്ച് മുണ്ട്യാടി ദാമോദരന്‍ നടത്തിയ ആഴത്തിലുള്ള പഠന ഗവേഷണ ഗ്രന്ഥമാണിത്. കവിയായും നോവലിസ്റ്റായും, ഗവേഷകനായും കൈരളിയുടെ സാംസ്‌കാരിക മണ്ഡലത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടിലധിക കാലമായി നിറഞ്ഞ് നില്‍ക്കുന്ന എഴുത്തുകാരനാണ് മുണ്ട്യാടി ദാമോദരന്‍. പുസ്തകം ഈ മാസം പുറത്തിറങ്ങും. പുസ്തകത്തിന്റെ വില 160 രൂപയാണ്.
