ചേലേമ്പ്ര ചരിത്ര പുസ്തകം ‘വഴിയും മിഴിയും’ പ്രകാശനം ചെയ്തു

ചേലേമ്പ്ര ചരിത്ര പുസ്തകം ‘വഴിയും മിഴിയും’ പ്രകാശനം ചെയ്തു

കോഴിക്കോട്: ചേലേമ്പ്രയുടെ ചരിത്രവും വര്‍ത്തമാനവും ചേര്‍ത്തു ഡോ.അബു കുമ്മാളി എഴുതിയ ‘വഴിയും മിഴിയും’ എന്ന പുസ്തകം പ്രകാശനം ചെയ്തു. അബു കുമ്മാളി പഠിച്ച ചേലേമ്പ്ര കൊളക്കാട്ടുചാലി എ.എല്‍.പി.സ്്കൂളില്‍ നടന്ന പരിപാടിയില്‍ പ്രഭാഷകനും എഴുത്തുകാരനുമായ പ്രഫ.അനില്‍ ചേലേമ്പ്ര പുസ്തകം പ്രകാശനം ചെയ്തു.ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ സംബന്ധിച്ചു.
പരിസ്ഥിതിയുടെ മാനിഫെസ്റ്റോ, സഞ്ചാരപഥം എന്നീ ഗ്രന്ഥങ്ങള്‍ക്ക് ശേഷം ഡോ. അബു കുമ്മാളി എഴുതിയ മൂന്നാമത് പുസ്തകമാണ് വഴിയും മിഴിയും.

ചേലേമ്പ്രയുടെ പ്രഥമ ചരിത്ര ഗ്രന്ഥം എന്ന നിലയില്‍ മാത്രമല്ല ഈ രചന ശ്രദ്ധേയമാകുന്നത്, സാമൂഹ്യ മേഖലയുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ വിഷയങ്ങളും പ്രതിപാദിക്കുന്നതിന് പുറമേ, സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, സാഹിത്യ തല്‍പരര്‍ക്കും, കലാകാരന്മാര്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന കലകളുമായും സാഹിത്യവുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടി പ്രമേയമാക്കിയുള്ളതാണ് വഴിയും മിഴിയും എന്ന ഈ പുസ്തകം.

 

 

ചേലേമ്പ്ര ചരിത്ര പുസ്തകം ‘വഴിയും മിഴിയും’ പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *