കോഴിക്കോട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യാപകമായി നിരോധിത പ്രിന്റിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 1000 കിലോ നിരോധിത പ്രിന്റിങ്ങ് വസ്തുക്കള്‍ പിടിച്ചെടുത്തു. ക്യു ആര് കോഡ് പതിക്കാത്തതും പോളിസ്റ്റര്‍ മിക്സഡ് തുണിയും ആണ് പിടിച്ചെടുത്തതില്‍ കൂടുതലും .തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് പ്രകാരം 100% കോട്ടന്‍ തുണി , പോളി എത്തിലിന്‍ എന്നിവയില്‍ മാത്രമേ പ്രിന്റ് ചെയ്യാന്‍ പാടുള്ളൂ. കോഴിക്കോട് ടൗണില്‍ സ്ഥിതിചെയ്യുന്ന വിവിധ പ്രിന്റിംഗ് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തി നിരോധിത സാധനങ്ങള്‍ പിടിച്ചെടുത്തത്. പരിശോധനയ്ക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി. ഷാഹുല്‍ ഹമീദ്, ശുചിത്വ മിഷന് അസി. കോര്‍ഡിനേറ്റര്‍ സരിത്ത്, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ പി.എസ് സവിത, ബി.വി ശ്രീലത, ജെഎച്ച്ഐ മാരായ പി കെ ശ്രീകുമാര്‍, എം ഡിജില്രാജ്, പി. വിജിന , എന്നിവര്‍ പങ്കെടുത്തു.
വിപണിയില്‍ പ്രിന്റിങ്ങിനായി തുണി എന്ന പേരില്‍ വില്‍പ്പന നടത്തുന്നതില്‍ ഭൂരിഭാഗവും നിരോധിത ഉല്‍പ്പന്നങ്ങളാണ്. പോളിസ്റ്റര്‍ മിക്സഡ് തുണി ,കൊറിയന്‍ ക്ലോത്ത്, തുടങ്ങിയവയെല്ലാം നിരോധിതമാണ് , 100% കോട്ടന്‍ തുണികള്‍, പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ അംഗീകാരമുള്ള പോളി എത്തിലിന്‍ എന്നിവ മാത്രമേ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുവാന്‍ അനുവാദമുള്ളൂ. തുടര്‍ ദിവസങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിയമഭാ തിരഞ്ഞെടുപ്പ്; 1000 കിലോ നിരോധിത പ്രിന്റിങ്ങ് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
